1989ലെ ടിയാനെന്മെന്‍ സ്ക്വയര്‍ പ്രക്ഷോഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടിയാനെന്മെന്‍ സ്ക്വയര്‍.ടാങ്കുകള്‍ക്ക് മുന്‍പില്‍ നിര്‍ഭയനായി നില്‍ക്കുന്ന വിദ്യാര്‍ത്ഥി

1989 ഏപ്രില്‍ 15നും ജൂണ്‍ നാലിനുമിടയില്‍ ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് നടന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളും‍ അതിനോടനുബന്ധിച്ച് സമരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ ടിയാനെന്മെന്‍ സ്ക്വയര്‍ കൂട്ടക്കൊല എന്നപേരില്‍ പില്‍ക്കാലത്തറിയപ്പെട്ട കൂട്ടക്കൊലയുമുള്‍പ്പെട്ടതാണ്‌ 1989ലെ ടിയാനെന്മെന്‍ സ്ക്വയര്‍ പ്രക്ഷോഭം. 1989 ജൂണ്‍ 4 നാണ് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിലെ ടിയാനെന്മെന്‍ സ്ക്വയറില്‍ സംഘടിച്ച നിരവധി വിദ്യാര്‍ത്ഥികളെയാണ്‌ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്തത്. ഈ സംഭവം ജൂണ്‍ 4 സംഭവം(The June Fourth Incident ) എന്നപേരില്‍ ചൈനയില്‍ അറിയപ്പെടുന്നു. മരണസംഖ്യ 241 ആണെന്ന് ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നു, [1] എന്നാല്‍ 5000 പേരോളം മരിച്ചിട്ടുണ്ടാവുമെന്നാണ്‌ ചൈന സപ്പോര്‍ട്ട് നെറ്റ്‌വര്‍ക്ക് പറയുന്നത്. [2]

ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് 1989ല്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെകുറിച്ചുള്ള വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും രാജ്യത്ത് കടുത്ത സെന്‍സര്‍ഷിപ്പ് (നിയന്ത്രണം) ഏര്‍പ്പെടുത്തിയിരുന്നു.2008 ജൂലൈ 23 ന് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങില്‍ നിന്നിറങ്ങുന്ന ബീജീങ്ങ് ന്യൂസ് എന്ന പ്രമുഖ ദിനപത്രത്തില്‍ വന്ന ഒരു ചിത്രത്തിന്‍റെ പേരില്‍ പത്രത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടി എടുത്തു,1989 ലെ വിദ്യാര്‍ത്ഥി സമരത്തില്‍ വെടിയേറ്റ ഒരാളെ മൂന്ന് ചക്രവാഹനത്തിനു പിന്നിലിരുത്തി കൊണ്ട്പോവുന്ന പടമാണ് പത്രം പ്രസിദ്ധീകരിച്ചത്.[3]

[തിരുത്തുക] അവലംബം

  1. http://www.pbs.org/wgbh/pages/frontline/tankman/cron/
  2. http://www.chinasupport.net/news142.htm
  3. തേജസ് ദിനപ്പത്രം,2008 ജൂലൈ 26,പേജ് 9,കോളം 8.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം