അലി ബിന്‍ അബീ ത്വാലിബ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(‌അലി ബിന്‍ അബീ ത്വാലിബ്‌ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍

മസ്ജിദുല്‍ ഹറാംമസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

പേര് അലിയ്യ്
ഓമനപ്പേര് അബുല്‍ ഹസന്‍ , അബൂതുറാബ്
പിതാവ് അബൂ ത്വാലിബ്
ജനനം പ്രവാചക്ന്‍റെ ജനനത്തിന്‍റെ മുപ്പതാം വര്‍ഷം
വയസ്സ് അറുപത്തി മൂന്ന്
വംശം ബനൂ ഹാശിം
സ്ഥാനപ്പേര് ഹൈദര്‍, അസദുള്ള
മാതാവ് ഫാത്വിമ
മരണം ഹിജ്റയുടെ നാല്‍പ്പതാം വര്‍ഷം
ഭരണകാലം നാലു വര്‍ഷം ഒന്‍പത് മാസം

[തിരുത്തുക] ചരിത്രം

പ്രവാചകന്‍ മുഹമ്മദിന്‍റെ പിത്രവ്യനായ അബൂ ത്വാലിബിന്‍റെ പുത്രനും,പ്രവാചകന്‍റെ പ്രിയപുത്രി ഫാത്വിമയുടെ ഭര്‍ത്താവുമാണ് അലിയ്യ്.പത്ത് വയസ്സ് പ്രായമായ സമയത്ത് ഇസ്ലാം മതം സ്വീകരിച്ചു,കുട്ടികളുടെ കൂട്ടത്തില്‍ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അലിയ്യാണ്.പ്രവാചകന്‍ മുഹമ്മദിനെ വധിക്കാന്‍ ശത്രുക്കള്‍ വീട് വളഞ്ഞപ്പോള്‍ പ്രവാചകന്‍റെ വിരിപ്പില്‍ പകരം കിടന്ന് പ്രവാചകനെ ര‍ക്ഷപ്പെടാന്‍ സഹായിച്ചു.തബൂക്ക് യുദ്ധം ഒഴികെ എല്ലാ യുദ്ധത്തിലും നബിയോടൊപ്പം പങ്കെടുത്തു.തബൂക്ക് യുദ്ധ വേളയില്‍ മദീനയില്‍ പ്രവാകന്‍റെ പ്രതിനിധിയായി നില്‍ക്കാന്‍ പ്രവാചകന്‍ കല്‍പ്പിച്ചു.ധീര യോദ്ധാവ്,ഉന്നത പണ്ഡിതന്‍,പ്രഗത്ഭ പ്രാസംഗികന്‍,ഐഹീക വിരക്തന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.’ഇഹത്തിലും പരത്തിലും നീ എന്‍റെ സഹോദരന്‍ ‘ എന്ന് അലിയ്യോട് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.

[തിരുത്തുക] ഭരണം

മൂന്നാം ഖലീഫ ഉസ്മാന്‍ വധിക്കപ്പെടുമ്പോള്‍ മുസ്ലിംകളില്‍ ഭൂരിഭാഗവും അലിയ്യിനെ നേതാവായി അംഗീകരിച്ചു.രാജ്യത്ത് നീതിയും സമാധാനവും സ്ഥാപിക്കുന്നതിന് അദ്ദേഹം കഠിനാധ്വാനം ചെയ്തു.

[തിരുത്തുക] മരണം

പ്രഭാത നിസ്കാരത്തിന് പോകുന്ന വഴിക്ക് വെച്ച് ഖവാരിജുകളില്‍ പെട്ട ഒരു വ്യക്തി അലിയ്യിന്‍റെ നെറ്റിതടത്തില്‍ വെട്ടി,അതു കാരണം മൂന്ന് ദിവസത്തിനകം അദ്ദേഹം മരണപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം