ഹ്രസ്വദൃഷ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹ്രസ്വദൃഷ്ടി (മുകളില്‍), അനുയോജ്യമായ ലെന്‍സ്‍ ഉപയോഗിച്ച് വൈകല്യം പരിഹരിച്ചിരിക്കുന്നു (താഴെ)

കണ്ണിന്റെ തകരാറ് മൂലമുണ്ടാകുന്ന ഒരു കാഴ്ചവൈകല്യമാണ് ഹ്രസ്വദൃഷ്ടി എന്ന് അറിയപ്പെടുന്നത്. അടുത്തുള്ള വസ്തുക്കള്‍ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. സാധാരണ ആംഗലേയ ഭാഷയില്‍ Near-sightedness, Short-sightedness എന്നിങ്ങനെ വിളിക്കപ്പെടുന്നു. വൈദ്യശാസ്ത്രത്തില്‍ മയോപ്പിയ (Myopia/ഗ്രീക്ക്: μυωπία) എന്ന പേരില്‍ വിശദീകരിക്കപ്പെടുന്നു. അകലെയുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയില്‍ വീഴേണ്ടതിനു പകരം റെറ്റിനക്കു മുന്നില്‍ വീഴുന്നതാണ് കാരണം. നേത്രഗോളത്തിന്റെ നീളം കൂടുന്നതോ ലെന്‍സിന്റെ വക്രത കൂടുന്നതോ മൂലമാണ് ഇത് സംഭവിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം