ക്ലസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹൈ-അവൈലബിലിറ്റി ക്ലസ്റ്ററിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
20 SGI Altix ക്ലസ്റ്ററുകൾ ചേർത്ത് നിർമ്മിച്ച കൊളംബിയ സൂപ്പർ കമ്പ്യൂട്ടർ

ഒരു പ്രത്യേക കാര്യ നിർവഹണത്തിനായി ഒരുമിച്ചു പ്രവർത്തിക്കുന്ന കംപ്യൂട്ടർ (സെർവർ) ശൃംഖലകളെ ക്ലസ്റ്റർ എന്നു വിളിക്കുന്നു. പ്രധാനമായും രണ്ട് തരത്തിലുള്ള ക്ലസ്റ്ററുകൾ ഉണ്ട് : ഹൈ പെർഫോമൻസ് ക്ലസ്റ്ററും ഹൈ അവയിലബിലിറ്റി ക്ലസ്റ്ററും. ക്ലസ്റ്റർ ശൃംഖലയിലെ ഓരോ സെർവറെയും നോഡ് എന്നുവിളിക്കുന്നു.

ഹൈ അവയിലബിലിറ്റി ക്ലസ്റ്റർ[തിരുത്തുക]

സെർവറുകളുടെ ലഭ്യത (redundancy)വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഈ ക്ലസ്റ്ററിൽ സാധാരണ രണ്ടോ അതിലധികമോ നോഡുകൾ ഉണ്ടായിരിക്കും. ഇതിൽ ഒരു നോഡിൽ എന്തെങ്കിലും പ്രവർത്തനതടസം ഉണ്ടായാൽ അടുത്ത് നിമിഷം രണ്ടാമത്തെ നോഡ് പ്രവർത്തനം ഏറ്റെടുക്കും. തുടർച്ചയായി ലഭ്യത വേണ്ട രംഗങ്ങളിൽ ഹൈ അവയിലബിലിറ്റി ക്ലസ്റ്റർ ഉപയോഗിക്കുന്നു. ഹൈ അവയിലബിലിറ്റി ക്ലസ്റ്റർ ഉപയോഗിക്കുന്നതുമൂലം സോഫ്റ്റ് വേർ മൂലമോ ഹാർഡ് വേർ മൂലമോ ഉണ്ടാകുന്ന തടസങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കും.

ഹൈ പെർഫോമൻസ് ക്ലസ്റ്റർ[തിരുത്തുക]

വളരെ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ നടത്തുന്നതിനായി വളരെ അധികം നോഡുകൾ ചേർത്ത് നിർമ്മിക്കുന്ന ക്ലസ്റ്ററുകളാണിവ. സൂപ്പർ കമ്പ്യൂട്ടറുകളും മറ്റും ഈ രീതിയിലാണു നിർമ്മിക്കുന്നത്. ഹൈ പെർഫോമൻസ് ക്ലസ്റ്ററിൽ ഒരു നോഡിനെ മാസ്റ്റർ നോഡ് എന്നു പറയുന്നു. ഈ മാസ്റ്റർ നോഡ് ബാക്കി സ്ലേവ് നോഡുകൾക്ക് ജോലി വീതിച്ചു കൊടുക്കുകയും അവയെ നിയന്ത്രിക്കുകയും ചെയുന്നു.

ഗ്രിഡ് കംപ്യൂട്ടിങ്ങ്[തിരുത്തുക]

ഗ്രിഡ് കംപ്യൂട്ടിങ്ങും വളരെ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ വേണ്ട രംഗങ്ങളിൽ തന്നെ ആണു ഉപയോഗിക്കാറുള്ളത്, പക്ഷേ ഇവയിൽ പലതരത്തിലുള്ള നോഡുകൾ പലയിടങ്ങളിലായി പലപ്പോഴും പല സ്ഥാപനങ്ങളിൽ പോലുമായിരിക്കും സ്ഥിതി ചെയ്യുന്നത്. പലപ്പൊഴും സാധാരണ കംപ്യൂട്ടറുകളുടെ ഭാഗികശേഷി ഗ്രിഡ് കംപ്യൂട്ടിങ്ങിനു വിട്ടുകൊടുക്കാറുണ്ട്. അന്യഗ്രഹജീവികളുടെ സാന്നിധ്യം പ്രപഞ്ചതിലുണ്ടോ എന്നു നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുന്ന SETI@home എന്ന കംപ്യൂട്ടർ ശൃംഖല ഗ്രിഡ് കംപ്യൂട്ടിങ്ങിനു ഒരു ഉദാഹരണമാ‌ണ്‌. SETI@home സാധ്യമാക്കുന്ന ബോയിൻക്, മറ്റു പല ഗ്രിഡ് കമ്പ്യൂട്ടിങ്ങ് പദ്ധതികൾക്കും വേദിയാണ്.

അവലംബം[തിരുത്തുക]

ആംഗലേയ വിക്കി ലേഘനം http://en.wikipedia.org/wiki/Cluster_(computing)