ഹൈന്ദവഗ്രന്ഥങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവഗ്രന്ഥങ്ങള്‍
എന്ന പരമ്പരയുടെ ഭാഗം
ഓം
വേദങ്ങള്‍
ഋഗ്വേദം · യജുര്‍‌വേദം
സാമവേദം · അഥര്‍‌വവേദം
വേദവിഭാഗങ്ങള്‍
സംഹിതകള്‍ · ബ്രാഹ്മണം
ആരണ്യകം  · ഉപനിഷദ്
ഉപനിഷത്തുകള്‍
ഐതരേയം · ബൃഹദാരണ്യകം
ഈശം · തൈത്തിരീയം
കേനം · മുണ്ഡകം
മാണ്ഡൂക്യം · പ്രശ്നം
കഠം · ഛാന്ദോഗ്യം
വേദാംഗങ്ങള്‍
ശിക്ഷ · ഛന്ദസ്സ്
വ്യാകരണം · നിരുക്തം
ജ്യോതിഷം · കല്പം
പുരാണങ്ങള്‍
വിഷ്ണുപുരാണം · ശിവപുരാണം
ബ്രഹ്മപുരാണം · സ്കന്ദപുരാണം
ഇതിഹാസങ്ങള്‍
രാമായണം · മഹാഭാരതം
മറ്റു ഗ്രന്ഥങ്ങള്‍
സ്മൃതി · ശ്രുതി
ഭഗവദ്ഗീത · സ്തോത്രങ്ങള്‍
അഗമം · ദര്‍ശനങ്ങള്‍
മന്ത്രം · തന്ത്രം
സൂത്രം ·ധര്‍മ്മശാസ്ത്രം
ശിക്ഷാപത്രി · വചനാമൃതം
മറ്റു ഗ്രന്ഥങ്ങള്‍

സ്വസ്തിക

ഹൈന്ദവസാഹിത്യം, അതായത് ഹിന്ദുമത പാരമ്പര്യത്തില്‍ അധിഷ്ഠിതമായ സാഹിത്യം പ്രധാനമായും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതത്തിലാണ്.

ഉള്ളടക്കം

[തിരുത്തുക] വര്‍ഗീകരണം

ഹൈന്ദവസാഹിത്യത്തെ പ്രധാനമായും രണ്ടായി തിരിക്കുന്നു. ശ്രുതി എന്നും സ്മൃതി എന്നും.

  • ശ്രുതി എന്നാല്‍ എന്താണോ കേട്ടത് അത് എന്ന് അര്‍ത്ഥം. ഋഷിമാരില്‍നിന്ന് നേരിട്ട് കേട്ട് വളരെ നിഷ്കര്‍ഷയോടെ പഠിച്ച് ഉച്ചാരണത്തില്‍പ്പോലും തെറ്റുകൂടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വന്നവയണ് അവ. വേദങ്ങളെല്ലാം ശ്രുതികളാണ്. അതിനാലാണ് ഇപ്പോഴും അവ യാതൊരു മാറ്റവും കൂടാതെ നിലനില്‍ക്കുന്നത്.
  • സ്മൃതി എന്നാല്‍ എന്താണോ സ്മരിച്ചത് അത്. മുനിമാര്‍ ഓര്‍ത്തിരുന്ന് പിന്നീട് മനോധര്‍മ്മം പോലെ എഴുതിയത് എന്നതിനാല്‍ സ്മൃതികള്‍ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങള്‍ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെക്കുറിച്ച് തര്‍ക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെസ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.ഉത്തര-വേദഗ്രന്ഥങ്ങളെല്ലാം രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നു. മനുസ്മൃതി പ്രസിദ്ധമാണ്.

[തിരുത്തുക] വേദങ്ങള്‍

പ്രധാന ലേഖനം: വേദങ്ങള്‍

ഏറ്റവും പഴയതും ഹൈന്ദവദര്‍ശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. ക്രി.മു. 2500-1000 ങ്ങളില്‍ പല മഹാഋഷികളാല്‍ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ മന്ത്രങ്ങളെ നാല് വേദങ്ങളായി വിഭജിച്ച് ക്രമപ്പെടുത്തിയത് കൃഷ്ണദ്വൈപായനന്‍ ആണ് എന്ന് കരുതപ്പെടുന്നു. ഈ കാരണത്താല്‍ അദ്ദേഹം വേദവ്യാസന്‍ എന്നറിയപ്പെടുന്നു.

നാലായിരം വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും വേദങ്ങള്‍ അതേപടി നിലനില്‍ക്കുന്നു. വേദമന്ത്രങ്ങള്‍ ഹിന്ദുക്കളുടെ യജ്ഞങ്ങളിലും പ്രാര്‍ഥനകളിലും മറ്റ് വിശേഷ അവസരങ്ങളിലും ഉരുവിടുന്നു.

വേദങ്ങള്‍ നാലുണ്ട്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, ഏവം അഥര്‍വവേദം.

  1. ഋഗ്വേദം പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങളുടെ സമാഹാരമാണ്;
  2. യജുര്‍വേദം യജ്ഞങ്ങളുടെ നിര്‍വഹണത്തിനുള്ള നിര്‍ദേശങ്ങളാണ്.
  3. സാമവേദം പ്രധാനമായും സംഗീതമാണ്. ഋഗ്വേദത്തില്‍നിന്നുള്ള മന്ത്രങ്ങളെ സോമയാഗത്തിനുവേണ്ടിയുള്ള ക്രമത്തില്‍ സംഗീതനിബദ്ധമായി ക്രമീകരിച്ചിരിക്കുന്നതാണ് ഇത്.
  4. അഥര്‍വവേദം ശത്രുനാശത്തിനും രോഗരക്ഷക്കും പാപപരിഹാരങ്ങള്‍ക്കും മറ്റും വേണ്ടിയുള്ള മന്ത്രങ്ങള്‍ അടങ്ങിയതാണ്.

[തിരുത്തുക] വേദവിഭാഗങ്ങള്‍

നാലുവേദങ്ങള്‍ക്കും നാലുവിഭാഗങ്ങള്‍ വീതം ഉണ്ട്.

  1. മന്ത്രങ്ങളുടെ സംഹിത (संहिता); വേദം എന്ന് വെറുതെപറഞ്ഞാല്‍ വേദസംഹിതയാണ് ഉദ്ദേശിക്കുന്നത്.
  2. ബ്രാഹ്മണങ്ങള്‍ - വേദസംഹിതകളുടെ നിയമങ്ങളും ഉദ്ദേശ്യങ്ങളും വിശദീകരിക്കുന്നു.
  3. ആരണ്യകങ്ങള്‍ (आरण्यक) - ബ്രാഹ്മണങ്ങളുടെ അവസാനഭാഗം
  4. ഉപനിഷദ് (उपनिषद्), വേദാന്തദര്‍ശനങ്ങള്‍

[തിരുത്തുക] ഉപനിഷത്തുകള്‍

പ്രധാന ലേഖനം: ഉപനിഷത്തുകള്‍

[തിരുത്തുക] വേദാംഗങ്ങള്‍

പ്രധാന ലേഖനം: വേദാംഗങ്ങള്‍

[തിരുത്തുക] ഇതിഹാസങ്ങള്‍

പ്രധാന ലേഖനം: ഇതിഹാസങ്ങള്‍

[തിരുത്തുക] ഭഗവദ് ഗീത

പ്രധാന ലേഖനം: ഭഗവദ് ഗീത

[തിരുത്തുക] പുരാണങ്ങള്‍

പ്രധാന ലേഖനം: പുരാണങ്ങള്‍

[തിരുത്തുക] മറ്റ് ഗ്രന്ഥങ്ങള്‍

[തിരുത്തുക] ഇതും കൂടി കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം