ഹേമന്തഹരിതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹേമന്തഹരിതം | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Ericales |
| കുടുംബം: | Ericaceae |
| ജനുസ്സ്: | Gaultheria |
| വർഗ്ഗം: | G. fragrantissima |
| ശാസ്ത്രീയ നാമം | |
| Gaultheria fragrantissima Wall. |
|
| പര്യായങ്ങൾ | |
|
|
Indian Wintergreen എന്ന് ഇംഗ്ലീഷിൽ പേരുള്ള ഈ ചെടി തണുപ്പുകാലത്ത് മറ്റു ചെടികൾ ഇല പൊഴിക്കുമ്പോൾ ഈ ചെടി പച്ചയായി നിൽക്കും. ജിർഹാപ്, ഗന്ധപുര എന്നും ഇതിന് പേരുകളുണ്ട്.
ഉള്ളടക്കം |
രൂപ വിവരണം [തിരുത്തുക]
മൂന്നു മീറ്ററോളം ഉയരം വരുന്ന കുറ്റിച്ചെടിയാണ്. അനേകം ശാഖകളോടെ വളരുന്നു. ഇലകൾ 12 സെ.മീ നീളവും 3 സെ.മീ വീതിയുമുണ്ട്. പൂക്കൾ വെള്ളനിറമോ മഞ്ഞകലർന്ന വെള്ളനിറമോ ആണ്. ദ്വിലിംഗ പുഷ്പമാണ്. ഫലങ്ങൾ മിക്കവാറും വൃത്താകൃതിയാണ്.നീളനിറമുള്ള ബാഹ്യദളങ്ങളോടു കൂടിയതാണ്.
ഔഷധോപയോഗം [തിരുത്തുക]
ഇതിൽ നിന്നെടുക്കുന്ന തൈലം വാതഹരമാണ്. ടൂത്ത്പേസ്റ്റുകളിലും കൊതുകിനെ നശിപ്പിക്കാനുള്ള മരുന്നുകളിലും ഉപയോഗിക്കുന്നു.
രസാദിഗുണങ്ങൾ [തിരുത്തുക]
രസം : തിക്തം, കഷായം ഗുണം : തീക്ഷണം, സ്നിഗ്ദ്ധം വീര്യം : ഉഷ്ണം വിപാകം : കടു
അവലംബം [തിരുത്തുക]
[1] ഔഷധ സസ്യങ്ങൾ (രണ്ട് വാല്യങ്ങൾ)- ഡോ. നേശമണി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്