ഹെർമൻ വില്ലം ഡാൻഡൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെർമൻ വില്ലം ഡാൻഡൽസ്
Governor-General of the Dutch Gold Coast
ഓഫീസിൽ
9 December 1815 – 30 January 1818
മുൻഗാമിAbraham de Veer
പിൻഗാമിFrans Christiaan Eberhard Oldenburg
Governor-General of the Dutch East Indies
ഓഫീസിൽ
1808–1811
മുൻഗാമിAlbertus Wiese
പിൻഗാമിJan Willem Janssens
വ്യക്തിഗത വിവരങ്ങൾ
ജനനം(1762-10-21)ഒക്ടോബർ 21, 1762
Hattem, Gelderland, Dutch Republic
മരണംമേയ് 2, 1818(1818-05-02) (പ്രായം 55)
Elmina, Dutch Gold Coast

ഹെർമൻ വില്ലം ഡാൻഡൽസ് മുൻ ഡച്ച് സൈനികോദ്യോഗസ്ഥനും ഭരണാധികാരിയുമായിരുന്നു. ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഗവർണർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹം 1762 ഒക്ടോബർ 21-ന് ഗൽഡർലാൻഡിലെ (Gelderland) ഹാറ്റമിൽ (Hattem) ജനിച്ചു. നിയമ വിദ്യാഭ്യാസത്തിനുശേഷം അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിരുന്നു.

ഹോളിലെ പ്രക്ഷോഭം[തിരുത്തുക]

ഹോളിലെ ഓറഞ്ച് വംശഭരണം കൂടുതൽ ജനാധിപത്യവൽക്കരിക്കണമെന്ന ആവശ്യമുന്നയിച്ച് 1787-ൽ നടന്ന പ്രക്ഷോഭത്തിന്റെ നേതൃനിരയിൽ ഡാൻഡൽസുമുണ്ടായിരുന്നു. ഈ പ്രക്ഷോഭം, പരാജയപ്പെടുകയാണുണ്ടായത്. ഇതിനെത്തുടർന്ന് ഫ്രാൻസിൽ അഭയം തേടിയ ഡാൻഡൽസ് ഫ്രഞ്ചുകാരോടു ചേർന്ന് 1793-ൽ ഹോളിനെതിരെ പോരാടി. ഫ്രഞ്ചുകാർ 1795-ൽ സ്ഥാപിച്ച ബത്തേവിയ റിപ്പബ്ലിക്കിൽ (ജാവയിൽ) ഇദ്ദേഹം ലഫ്റ്റനന്റ് ജനറലായി സേവനമനുഷ്ഠിച്ചു. ഉത്തര ഹോളിലെ ബ്രിട്ടിഷുകാർക്കും റഷ്യാക്കാർക്കുമെതിരായി പോരാടിയിട്ടുണ്ട് (1799).

ഗവർണർ ജനറൽ നിയമനം[തിരുത്തുക]

ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഗവർണർ ജനറലായി ഇദ്ദേഹം 1808-ൽ നിയമിതനായി. ഈ പദവിയിലിരിക്കെ ഭരണരംഗത്ത് ശ്രദ്ധേയമായ അഴിച്ചുപണിക്ക് നേതൃത്വം നൽകി. 1810-ൽ ഇദ്ദേഹത്തെ ഡച്ച് ഗവൺമെന്റ് തിരിച്ചുവിളിച്ചു. പിന്നീട് 1815-ൽ ആഫ്രിക്കയിലെ ഗോൾഡ് കോസ്റ്റ് കോളനിയിലെ ഭരണാധിപനായി നിയമിതനായി. എൽമിന (Elmina) എന്ന സ്ഥലത്ത് 1818 മേയ് 2-ന് ഡാൻഡൽസ് നിര്യാതനായി. ജാവയിലെ ഭരണരീതിയെക്കുറിച്ച് 1814-ൽ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥം ഇദ്ദേഹത്തിന്റെ ഭരണപരമായ പരിജ്ഞാനത്തിനുദാഹരണമായി പറയാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാൻഡൽസ്, ഹെർമൻ വില്ലം (1762 - 1818) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഹെർമൻ_വില്ലം_ഡാൻഡൽസ്&oldid=3786545" എന്ന താളിൽനിന്ന് ശേഖരിച്ചത്