ഹെർമൻ ഗോറിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെർമൻ ഗോറിങ്

നാസി നേതാവും, പട്ടാളമേധാവിയുമായിരുന്നു ഹെർമൻ ഗോറിങ് (30 ആഗസ്ത് 1932 – 23 ഏപ്രിൽ 1945). ഹിറ്റ്ലർ കഴിഞ്ഞാൽ നാസിജർമനിയിലെ രണ്ടാമനായി ഗണിക്കട്ടിരുന്ന ഗോറിങ് ആണ് 1933ൽ ഗെസ്റ്റപ്പോ സ്താപിച്ചത്. യുദ്ധത്തിൽ ജർമനി തിരിച്ചടികൽ നേരിടാൻ തുടങ്ങിയതോടെ ഗോറിങ് ഹിറ്റ്ലറുമായി അകന്നുതുടങ്ങി. തന്നെ അധികാരഭ്രഷ്ടനാക്കാൻ ഗോറിങ് കരുക്കൾ നീക്കുന്നുണ്ടെന്നുകരുതിയ ഹിറ്റ്ലർ 1945ൽ ഗോറിങിനെ പാർട്ടിയിൽ നിന്നും മാറ്റാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. രണ്ടാം ലോകമഹായുദ്ധാനന്തരം സഖ്യകക്ഷികളാൽ പിടിക്കപ്പെട്ട ഏറ്റവും വലിയ നാസി നേതാവായിരുന്നു ഹെർമൻ ഗോറിങ്. കുറ്റക്കാരനെന്നു കണ്ടെത്തിയ ന്യൂറംബർഗിലെ അന്താരാഷ്ട്ര സൈനിക റ്റ്രിബ്യൂനൽ അയാൾക്ക് തൂക്കുമരം വിധിച്ചു. പക്ഷെ ശിക്ഷ നടപ്പാക്കുന്നതിനു മണിക്കൂറുകൾക്കു മുന്നെ വിഷം കഴിച്ച് ഗോറിങ് ആത്മഹത്യ ചെയ്തു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെർമൻ_ഗോറിങ്&oldid=2787642" എന്ന താളിൽനിന്ന് ശേഖരിച്ചത്