ഹെസ്റ്റിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെസ്റ്റിയ
The Giustiniani Hestia in O. Seyffert, Dictionary of Classical Antiquities, 1894
The Giustiniani Hestia in O. Seyffert, Dictionary of Classical Antiquities, 1894
Goddess of the Hearth
വാസം Delphi
ചിഹ്നം Hearth
മാതാപിതാക്കൾ Cronus and Rhea
സഹോദരങ്ങൾ Poseidon, Hades, Demeter, Hera, Zeus, Chiron
റോമൻ പേര് Vesta

ഗ്രീക്ക് ഐതിഹ്യത്തിലെ അടുപ്പിന്റെയും കുടുംബങ്ങളുടെയും ദേവതയാണ് ഹെസ്റ്റിയ. ക്രോണസിന്റെയും റിയയുടെയും പുത്രിയാണ്. വീടുകളിൽനടത്തുന്ന പൂജകളിൽ ആദ്യ അർപ്പിതം ഹെസ്റ്റിയക്കാണ് നിവേദിച്ചിരുന്നത്. പ്രൈറ്റാനെമുകളുടെ അടുപ്പുകൾ ഹെസ്റ്റിയയുടെ ക്ഷേത്രമായി പ്രവർത്തിച്ചു. പുതിയ കോളനികൾ സ്ഥാപിക്കുമ്പോൾ മാതൃ നഗരത്തിലെ പൊതു അടുപ്പിൽ നിന്ന് പുതിയ സ്ഥലത്തേക്ക് തീ കൊണ്ടുപോയിരുന്നു. റോമൻ ഐതിഹ്യത്തിലെ വെസ്റ്റ, ഹെസ്റ്റിയയുമായി ബന്ധപ്പെട്ട ദേവതയാണ്. ഗ്രീക്ക്-റോമൻ ഭവനങ്ങളിലെ അടുപ്പുകൾ ഒരിക്കലും അണച്ചിരുന്നില്ല. അണക്കുകയാണെങ്കിൽത്തന്നെ, അത് ആചാരപരമായി വിവിധ ചടങ്ങുകളോടെയാണ് ചെയ്യുന്നത്. ശുദ്ധീകരണത്തിന്റെയും പുനരുദ്ധാനത്തിന്റെയും ക്രീയകൾക്കുശേഷം അടുപ്പ് വീണ്ടും കത്തിക്കുകയും ചെയ്യും.

"http://ml.wikipedia.org/w/index.php?title=ഹെസ്റ്റിയ&oldid=1717629" എന്ന താളിൽനിന്നു ശേഖരിച്ചത്