ഹൂളോക്ക് ഗിബണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
||||||||||||
|
|
||||||||||||
ഇന്ത്യയില്‍ കാണുന്ന ഒരേയൊരു ആള്‍ക്കുരങ്ങ് ജനുസാണ് ഹൂളോക്ക് ഗിബണ്‍. ഇതില്‍ രണ്ട് സ്പീഷിസുകളാണുള്ളത്. പടിഞ്ഞാറന്‍ ഹൂളോക്ക് ഗിബണ്‍ (Hoolock hoolock) കിഴക്കന്‍ ഹൂളോക്ക് ഗിബണ്‍ (Hoolock hoolock).
ഗിബണുകളില്‍ ഏറ്റവും വലിയ രണ്ടാമത്തെ വര്‍ഗ്ഗമാണ് ഹൂളോക്ക്. 60 മുതല്‍ 90 സെന്റിമീറ്റര്‍ വരെ ഉയരവും 6 മുതല്‍ 9 കിലോഗ്രാം വരെ ഭാരവും ഇവയ്ക്കുണ്ട്. ആണിനും പെണ്ണിനും വ്യത്യസ്ഥ നിറത്തോടുകൂടിയ ഇവയില്‍ ആണിന് കറുപ്പ് നിറവും പ്രായപൂര്‍ത്തിയായ പെണ്ണിന് സ്വര്‍ണമഞ്ഞ കലര്‍ന്ന വെളുപ്പ് നിറവുമാണ്. വളരെ വ്യക്തമായ വെളുത്ത പുരികങ്ങളുള്ളതിനാല്‍ ഇതിനെ ബൈറ്റ് ബ്രൗഡ് ഗിബണ്‍ എന്നും വിളിച്ച് വരുന്നു. ഇവയുടെ കൈകള്‍ കാലുകളുടേതിനേക്കാല്‍ ഇരട്ടി നീളമുള്ളവയാണ്. മരച്ചില്ലകളിലൂടെ സഞ്ചരിക്കുന്നതിന് ഇത് സഹായിക്കുന്നു. നിലത്ത് നടക്കുമ്പോള്‍ കൈകള്‍ തലയില്‍ വച്ചാണ് നടക്കാറ്. ഒരാണിന് ജീവിതകാലം മുഴുവന്‍ ഒരാണിന് ഒരിണയായിരിക്കും.
[തിരുത്തുക] അവലംബം
- ↑ Groves, C. (2005-11-16). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 178-179. ISBN 0-801-88221-4. http://www.bucknell.edu/msw3/browse.asp?id=12100753.
- ↑ Mootnick, A.; Groves, C. P. (2005). "A new generic name for the hoolock gibbon (Hylobatidae)". International Journal of Primatology 26 (26): 971–976. DOI:10.1007/s10764-005-5332-4.

