ഹീത്ത് ഹെൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹീത്ത് ഹെൻ | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Aves |
| നിര: | Galliformes |
| കുടുംബം: | Tetraonidae |
| ജനുസ്സ്: | Tympanuchus |
| വർഗ്ഗം: | T. cupido |
| ഉപവർഗ്ഗം: | T. c. cupido |
| ശാസ്ത്രീയ നാമം | |
| Tympanuchus cupido cupido (Linnaeus, 1758) |
|
വെള്ളക്കാരുടെ അധിനിവേശത്തിനു മുമ്പ് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്തിൽ തുറന്ന വരണ്ട പുൽമേടുകളിൽ യഥേഷ്ടം കണ്ടു വന്നിരുന്ന കാട്ടുകോഴിയാണ് ഹീത്ത് ഹെൻ . ഇറച്ചിക്ക് വേണ്ടിയുള്ള വൻപിച്ച വേട്ടയാടൽ ഈ കാട്ടുകോഴികളെ വംശനാശത്തിലേയ്ക്കുന്നയിച്ചു.
1800 കളിൽ വംശനാശത്തിന്റെ വക്കിൽ നിന്നും രക്ഷിച്ചുവെങ്കിലും 1830-ൽ ഹീത്ത് ഹെൻ സ്വാഭാവിക ആവാസത്തിൽ നിന്നും നാമവശേഷമായി. 1890ൽ മസാച്ചുസെറ്റിലെ മാർത്താസ് വിൻയാർഡിൽ പരിപാലിച്ചിരുന്നുവെങ്കിലും വീണ്ടും 1890 -ൽ 200 എണ്ണമായി ചുരുങ്ങിയ ഹീത്ത് ഹെൻ 1908-ൽ 1600 ആയി പെരുകി. 1932 ആയപ്പോഴേക്കും സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെട്ട ഹീത്ത് ഹെൻ വംശനാശം വന്നു.