ഹാരിസണ്‍ ഫോര്‍ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹാരിസണ്‍ ഫോര്‍ഡ്
Harrison Ford.jpg
ജനനം ജൂലൈ 13 1942 (1942-07-13) (പ്രായം 67)
ഷിക്കാഗോ, ഇല്ലിനോയ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്
പ്രവര്‍ത്തന മേഖല നടന്‍
പ്രവര്‍ത്തന കാലഘട്ടം 1966–present
ജീവിതപങ്കാളി(കള്‍) Mary Marquardt (1964–1979) (വേര്‍പിരിഞ്ഞു)
മെലിസ മറ്റിസണ്‍ (1983–2004) (വേര്‍പിരിഞ്ഞു)

ഹാരിസണ്‍ ഫോര്‍ഡ് ഒരു അമേരിക്കന്‍ ചലച്ചിത്ര നടനാണ്. 1942 ജൂലൈ 13-ന് ജനിച്ചു. ഇന്‍ഡ്യാന ജോണ്‍സ് ചലച്ചിത്ര പരമ്പരയിലെ നായക കഥാപാത്രവും സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ഹാന്‍ സോളോയുമാണ് ഇദ്ദേഹം അവതരിപ്പിച്ച ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങള്‍. റിഡ്‌ലി സ്കോട്ടിന്റെ ശാസ്ത്ര കല്‍പിത ചിത്രമായ ബ്ലേഡ് റണ്ണറിലെ റിക്ക് ഡെക്കാര്‍ഡും ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കഥാപാത്രമാണ്. നാല് പതിറ്റാണ്ടിലെത്തി നില്‍ക്കുന്ന ചലച്ചിത്ര ജീവിതത്തില്‍ ഇദ്ദേഹം ഇവയെക്കൂടാതെ ദ ഫ്യൂജിറ്റീവ്, എയര്‍ ഫോഴ്സ് വണ്‍, വിറ്റ്നസ്സ്, പ്രെസ്യൂംഡ് ഇന്നസന്റ്, വാട്ട് ലൈസ് ബിനീത്ത് തുടങ്ങിയ ബ്ലോക്ക്‌‌ബസ്റ്റര്‍ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

എമ്പയര്‍ മാസിക പ്രസിദ്ധീകരിച്ച എക്കാലത്തെയും ഏറ്റവും മികച്ച 100 ചലച്ചിത്ര നടന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഫോര്‍ഡിനായിരുന്നു. ജൂലൈ 2008 വരെയുള്ള കണക്കുക്കളനുസരിച്ച് ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ 340 കോടി ഡോളറും[1] ലോകവ്യാപകമായി 600 കോടി ഡോളറും[2] നേടിയിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. PEOPLE INDEX. Box Office Mojo. ശേഖരിച്ചത് 2008-05-23.
  2. Box Office Mojo - People Index

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം