ഹാരിയറ്റ് ബീച്ചര്‍ സ്റ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അമേരിക്കന്‍ എഴുത്തുകാരിയും വിമോചകപ്രവര്‍ത്തകയുമായിരുന്നു ഹാരിയറ്റ് എലിസബത്ത് ബീച്ചര്‍ സ്റ്റോ ( English: Harriet Beecher Stowe). ഇവരുടെ അങ്കിള്‍ ടോംസ് കാബിന്‍ എന്ന നോവലില്‍ അടിമത്തത്തിന്റെ ക്രൂരതയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അടിമത്തത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകശക്തിയായും ലോകത്തുനിന്നും അടിമത്തം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഈ നോവല്‍ സഹായകമായി.

പോരാട്ടങ്ങളിലൂടെയും നിയമനിര്‍മ്മാണത്തിനുള്ള മുറവിളികളിലൂടെയും മറ്റു പല സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സാധിക്കാത്ത കാര്യം ബീച്ചര്‍ സ്റ്റോവിന് ഈ ഒരൊറ്റ നോവലിലൂടെ നേടിയെടുക്കാന്‍ സാധിച്ചു. അങ്കില്‍ ടോംസ് കാബിന്‍ ഉയര്‍ത്തിയ ചിന്തകള്‍ അമേരിക്കയില്‍ വടക്കും തെക്കുമുള്ള അഭിപ്രായങ്ങളെ ഏകീകരിക്കാനും അങ്ങനെ ഒരു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനും കാരണമായതായി വിലയിരുത്തപ്പെടുന്നു.


ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

കണക്റ്റിക്കട്ടിലെ ലിച്ച്ഫീല്‍ഡില്‍ 1811 ജൂണ്‍ 14-നാണ് ഹാരിയറ്റ് ബീച്ചര്‍ ജനിച്ചത്. 1832-ല്‍ സിന്‍സിനാറ്റിയിലേക്ക് താമസം മാറ്റി. 1836-ല്‍ കാല്വിന്‍ ഇ. സ്റ്റോവിനെ വിവാഹം കഴിച്ചു. 1850-ല്‍ ന്യൂ ഇംഗ്ലണ്ടിലേക്ക് മാറി.

[തിരുത്തുക] സാഹിത്യജീവിതം

1851-നും 52നുമിടക്ക് വാഷിങ്ടണ്‍ ഡി.സി.യില്‍ നിന്നും പുറത്തിറങ്ങുന്നതും അടിമത്തത്തിനെതിരെ നിലകൊള്ളുന്നതുമായ നാഷണല്‍ എറാ എന്ന വര്‍ത്തമാനപ്പത്രത്തില്‍ തുടര്‍ക്കഥകള്‍ എഴുതി. 1852 ഈ കഥകള്‍ ഒന്നിച്ചു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. അടിമത്തത്തെ കടന്നാക്രമിച്ച ഈ കഥാസമാഹാരമാണ് അങ്കിള്‍ ടോംസ് കാബിന്‍.

ഇതിനുപുറമേ മറ്റു കൃതികളും എഴുതിയിട്ടുണ്ടെങ്കിലും അവക്കൊന്നും അങ്കിള്‍ ടോംസ് കാബിന്‍ ഉണ്ടാക്കിയ ചലനങ്ങളെ വെല്ലാന്‍ സാധിച്ചില്ല.

[തിരുത്തുക] അന്ത്യം

1896 ജൂലൈ 1-ന് കണക്റ്റിക്കട്ടിലെ ഹാര്‍ട്ഫോര്‍ഡില്‍ വച്ച് സ്റ്റോ മരണമടഞ്ഞു.

[തിരുത്തുക] അവലംബം

  • ദ് ഹിന്ദു യങ് വേള്‍ഡ് - 2007 ഒക്ടോബര്‍ 26 - ദില്ലി എഡിഷന്‍ - താള്‍ 2 - ദ് ഗ്രേറ്റ് വണ്‍സ് എന്ന പംക്തിയില്‍ ഹാരിയറ്റ് ബീച്ചര്‍ സ്റ്റോ എന്ന തലക്കെട്ടില്‍ വി.കെ. സുബ്രമണ്യന്‍ എഴുതിയ ലേഖനം.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം