ഹാഡ്രോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്വാര്‍ക്കുകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട കണങ്ങളാണ് ഹാഡ്രോണുകള്‍. പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവ ഹാഡ്രോണുകളാണ്. ഹാഡ്രോണുകള്‍ രണ്ടു തരമുണ്ട് : ബാരിയോണുകളും മെസോണുകളും.
ക്വാര്‍ക്കുകള്‍ കളര്‍ ചാര്‍ജ്ജ് ഉള്ളവയാണെങ്കിലും ശക്തബലത്തിന്റെ പ്രത്യേകതയായ color confinement കാരണം ക്വാര്‍ക്കുകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട കണങ്ങള്‍ക്ക് കളര്‍ ചാര്‍ജ്ജ് ഉണ്ടാകരുത് എന്നുണ്ട്. അതിനാല്‍ ഹാഡ്രോണുകള്‍ക്ക് കളര്‍ ചാര്‍ജ്ജില്ല. ഇങ്ങനെ കളര്‍ ചാര്‍ജ്ജില്ലാത്ത ഹാഡ്രോണുകളെ രണ്ടു രീതിയില്‍ നിര്‍മ്മിക്കാം:
- വ്യത്യസ്ത കളര്‍ ചാര്‍ജ്ജുകളുള്ള മൂന്ന് ക്വാര്‍ക്കുകള്‍ ഉപയോഗിച്ച് - ഇത്തരം ഹാഡ്രോണുകളാണ് ബാരിയോണുകള്‍. ഉദാഹരണം : പ്രോട്ടോണ്‍, ന്യൂട്രോണ്‍
- ഒരു ക്വാര്‍ക്കും അതിന്റെ ആന്റികളര്‍ ഉള്ള ആന്റിക്വാര്‍ക്കും ഉപയോഗിച്ച് - ഇത്തരം ഹാഡ്രോണുകളാണ് മെസോണുകള്‍. ഉദാഹരണം : പയോണ്‍