ഹലപീനൊ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Immature Jalapeños |
|
| Heat | |
|---|---|
| Scoville rating | 2,500 - 10,000 |
ഇതു മുളകുകളിൽ ഇടത്തരം വലിപ്പം ഉള്ള ഒരു ഇനം ആണു. പൂർണ വളർച്ച എത്തിയ ഹലപീനൊ മുളകിനു 2 മുതൽ 3½ ഇഞ്ചു വലുപ്പം ഉണ്ടാവും. ഇതു പച്ച ആയിട്ട് ഇരിക്കുമ്പൊൾ തന്നെയാണു സാധാരണ കഴിക്കുക. പഴുക്കുമ്പൊൾ ഈ മുളകിനു നല്ല ചുവപ്പു നിറ്ം കാണും. മെക്സിക്കൊയിലെ ഹലാപ്പ എന്ന സ്ഥലത്ത് ആണു ഈ മുളകിന്റെ ഉത്ഭവം, അങ്ങനെ ആണു ഇതിനു ഹലാപീനൊ എന്ന പേരു കിട്ടിയത്. ദക്ഷിണ, ഉത്തര അമേരിക്കകളിൽ ഇത് ജനങ്ങൾക്കു വളരെ പ്രിയപ്പെട്ട ഒരു മുളകു ഇനം ആണ്. ഇതിനെ പല മെക്സിക്കൻ വിഭവങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഹലപീനൊ നമ്മുടെ നാടൻ മുളകിനെക്കാളും എരി കുറഞ്ഞ ഇനം ആണു.
ഈ മുളകു ഉണ്ടാവുന്ന ചെടി Capsicum annuum എന്ന സസ്യത്തിന്റെ ഒരു വകഭേദം ആണ്. ഈ ചെടിക്കു സാധാരണ രണ്ടു മുതൽ നാലു അടി വരെ ഉയരം കാണും. മെക്സിക്കൊയിൽ എതാണ്ട് 40,000 ഏക്കർ സ്ഥലം ഹലാപീനൊ കൃഷിയ്ക്കായി ഉപയോഗിക്കുന്നു. [1]