ഹര്‍ഷവര്‍ദ്ധനന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹര്‍ഷവര്‍ദ്ധനന്റെ സാമ്രാജ്യം അതിന്റെ ഔന്നത്യത്തില്‍

ഉത്തരേന്ത്യയെ നാല്പ്പതോളം വര്‍ഷം ഭരിച്ച ഒരു രാജാവായിരുന്നു ഹര്‍ഷന്‍ അഥവാ ഹര്‍ഷവര്‍ദ്ധനന്‍ (हर्षवर्धन) (590–647). പ്രഭാകരവര്‍ദ്ധനന്റെ മകനും താനേസറിലെ രാജാവായ രാജ്യവര്‍ദ്ധനന്റെ സഹോദരനുമാ‍യിരുന്നു ഹര്‍ഷവര്‍ദ്ധനന്‍.ഹര്‍ഷന്റെ സദസ്സിലെ പ്രമുഖനായിരുന്നു ബാണഭട്ടന്‍. ഹര്‍ഷന്റെ ജീവചരിത്രമായ ഹര്‍ഷചരിതം രചിച്ചത് ഇദ്ദേഹമാണ്‌.

ഹര്‍ഷവ‍ര്‍ദ്ധനന്‍ ഉത്തര ഇന്ത്യയിലെ അവസാന ഹിന്ദു രാജാവായിരുന്നു.[അവലംബം ആവശ്യമാണ്].ഹര്‍ഷന്റെ തലസ്ഥാനം കനൗജ് ആയിരുന്നു. സാമ്രാജ്യത്തിന്റെ ഉന്നതിയില്‍ അദ്ദേഹത്തിന്റെ രാജ്യം പഞ്ചാബ്, ബംഗാള്‍, ഒറീസ്സ എന്നിവിടങ്ങളും നര്‍മ്മദ നദിയുടെ വടക്കോട്ടുള്ള സിന്ധൂ-ഗംഗാ സമതലം മുഴുവനും വ്യാപിച്ചു കിടന്നു.

ഉള്ളടക്കം

[തിരുത്തുക] അധികാരവും സാമ്രാജ്യവികസനവും

ദക്ഷിണേഷ്യയുടെ ചരിത്രം
Flag of Bangladesh.svg Flag of Bhutan.svg Flag of India.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
. മേര്‍ഘര്‍ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പന്‍ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങള്‍ 1200–700 ക്രി.മു.
മഹാജനപദങ്ങള്‍ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങള്‍ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുല്‍ത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാന്‍ സുല്‍ത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സാല സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗള്‍ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയല്‍ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതല്‍
ദേശീയ ചരിത്രങ്ങള്‍
ബംഗ്ലാദേശ് · ഭൂട്ടാന്‍ · ഇന്ത്യ
മാലിദ്വീപുകള്‍ · നേപ്പാള്‍ · പാക്കിസ്ഥാന്‍ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാള്‍ · പാക്കിസ്ഥാനി പ്രദേശങ്ങള്‍ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
പ്രത്യേക ചരിത്രങ്ങള്‍
സാമ്രാജ്യങ്ങള്‍ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങള്‍ · യുദ്ധങ്ങള്‍ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകള്‍

ആറാം നൂറ്റാണ്ടില്‍ ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം വടക്കേ ഇന്ത്യ ചെറിയ നാട്ടുരാജ്യങ്ങളും റിപ്പബ്ലിക്കുകളും ആയിത്തീര്‍ന്നു. ഹര്‍ഷവര്‍ദ്ധനന്‍ പഞ്ചാബു മുതല്‍ മദ്ധ്യേന്ത്യ വരെയുള്ള ഈ നാട്ടുരാജ്യങ്ങളെ ഏകീകരിച്ചു. ഈ നാട്ടുരാജ്യങ്ങളിലെ പ്രതിനിധികള്‍ ഒരു സഭയില്‍ വെച്ച് ഹര്‍ഷവര്‍ദ്ധനനെ എ.ഡി. 606 ഏപ്രിലില്‍ രാജാവായി അവരോധിച്ചു. അന്ന് ഹര്‍ഷവര്‍ദ്ധനന് 16 വയസ്സു മാത്രം ആയിരുന്നു പ്രായം.

ഹര്‍ഷന്‍ തന്റെ പിതാവിന്റെ മൂത്തപുത്രനായിരുന്നില്ല. തന്റെ പിതാവിന്റേയും ജ്യേഷ്ടന്റേയും മരണശേഷമാണ്‌ അദ്ദേഹം താനേസറിലെ രാജാവായി അധികാരമേറ്റത്. കനൂജിലെ രാജാവായിരുന്ന തന്റെ മാതുലനെ ബംഗാള്‍ രാജാവ് വധിച്ചതിനെത്തുടര്‍ന്ന് ഹര്‍ഷന്‍ കനൂജിലെ ഭരണം ഏറ്റെടുത്ത് ബംഗാള്‍ രാജാവിനെതിരെ യുദ്ധം നടത്തി. ഇതിനെത്തുടര്‍ന്ന് ബംഗാളും മഗധയും പിടിച്ചടക്കി[1].

പിന്നീട് നര്‍മ്മദക്ക് കുറുകേ ഡെക്കാനിലേക്ക് ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും ഇതില്‍ വിജയം കണ്ടില്ല. ചാലൂക്യവംശത്തില്‍പ്പെട്ട പുലികേശി രണ്ടാമനാണ്‌ ഹര്‍ഷനെ തോല്പ്പിച്ച് ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്[1].

ഹര്‍ഷവര്‍ദ്ധനന്‍ ചൈനീസ് സഞ്ചാരിയായ ഹുവാന്‍ സാങ്ങിനെ നളന്ദയില്‍ വെച്ച് സ്വീകരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉള്ള ചുമര് ചിത്രം

[തിരുത്തുക] ഹര്‍ഷചരിതം

ഹര്‍ഷന്റെ ജീവചരിത്രം അദ്ദേഹത്തിന്റെ കൊട്ടാരം കവിയായിരുന്ന ബാണഭട്ടന്‍ സംസ്കൃതകാവ്യമായി എഴുതിയിട്ടുണ്ട്. ഇതാണ്‌ ഹര്‍ഷചരിതം. ഇതില്‍ ഹര്‍ഷന്റെ കുടുംബപരമ്പരയെക്കുറിച്ചും അദ്ദേഹം രാജാവാകുന്നതുവരെയുള്ള കാലഘട്ടത്തേയും വിശദീകരിച്ചിരിക്കുന്നു. ഹര്‍ഷന്റെ കാലഘട്ടത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരിയാണ്‌ ഷ്വാന്‍ ത്സാങ് (ഹുയാന്‍ സാങ്). ഇദ്ദേഹം തന്റെ സന്ദര്‍ശനവേളയില്‍ കുറേക്കാലം ഹര്‍ഷന്റെ സദസ്സില്‍ ചെലവഴിച്ചിരുന്നു[1]‌.

ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങള്‍
സമയരേഖ: വടക്കന്‍ സാമ്രാജ്യങ്ങള്‍ തെക്കന്‍ സാമ്രാജ്യങ്ങള്‍ വടക്കുപടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍

 ക്രി.മു. 6-ആം നൂറ്റാണ്ട്
 ക്രി.മു. 5-ആം നൂറ്റാണ്ട്
 ക്രി.മു. 4-ആം നൂറ്റാണ്ട്

 ക്രി.മു. 3-ആം നൂറ്റാണ്ട്
 ക്രി.മു. 2-ആം നൂറ്റാണ്ട്

 ക്രി.മു. 1-ആം നൂറ്റാണ്ട്
 ക്രി.വ. 1-ആം നൂറ്റാണ്ട്


 ക്രി.വ. 2-ആം നൂറ്റാണ്ട്
 ക്രി.വ. 3-ആം നൂറ്റാണ്ട്
 ക്രി.വ. 4-ആം നൂറ്റാണ്ട്
 ക്രി.വ. 5-ആം നൂറ്റാണ്ട്
 ക്രി.വ. 6-ആം നൂറ്റാണ്ട്
 ക്രി.വ. 7-ആം നൂറ്റാണ്ട്
 ക്രി.വ. 8-ആം നൂറ്റാണ്ട്
 ക്രി.വ. 9-ആം നൂറ്റാണ്ട്
ക്രി.വ. 10-ആം നൂറ്റാണ്ട്
ക്രി.വ. 11-ആം നൂറ്റാണ്ട്







  • ഹര്‍ഷവര്‍ദ്ധനന്‍












(പേര്‍ഷ്യന്‍ ഭരണം)
(ഗ്രീക്ക് ആക്രമണങ്ങള്‍)





(ഇന്ത്യയിലെ ഇസ്ലാമിക ആക്രമണങ്ങള്‍‍)

(ഇസ്ലാമിക സാമ്രാജ്യങ്ങള്‍)


[തിരുത്തുക] കുറിപ്പുകള്‍

ഹര്‍ഷന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ചീന സഞ്ചാരിയായിരുന്നു ഹുയാന്‍ സാങ്. ഹുയാന്‍ സാങാനു തീര്‍ത്ഥാദകരിലെ രാജകുമാരന്‍.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 "CHAPTER 11 - NEW EMPIRES AND KINGDOMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 111-114. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം