ഹരിണി രവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരിണി രവി
ജന്മനാമംഹരിണി
തൊഴിൽ(കൾ)തമിഴ് ചലച്ചിത്രപിന്നണിഗായിക
വർഷങ്ങളായി സജീവം2000-ഇതുവരെ

തമിഴ് ചലച്ചിത്രപിന്നണിഗായികയും, ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ഹരിണി രവി (ജനനം: ഡിസംബർ 20, 1994, ചെന്നൈ) . ആറു വയസുള്ളപ്പോൾ മുതൽ വിവിധ ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ ഡബ്ബിംഗ് ചെയ്തു തുടങ്ങിയ ഹരിണി രവി പിന്നീട് ജനശ്രദ്ധയാകർഷിച്ച നിരവധി തമിഴ് സിനിമാ ഗാനങ്ങളാലപിച്ച്‌ കഴിവു തെളിയിച്ചു.

ജീവിതരേഖ[തിരുത്തുക]

പ്രശസ്ത വലയിൻ കലാകാരൻ വി.വി. രവിയുടേയും, സീനിയർ ഡബ്ബിംഗ് ആർട്ടിസ്റ്റ് വിശാലം രവിയുടേയും മകളായി 1994 ഡിസംബർ 20-നു ചെന്നൈയിലാണ് ഹരിണി രവി ജനിച്ചത്. സംഗീത പാരമ്പര്യമുള്ള അച്ഛനമ്മമാർക്കു പുറമേ കർണ്ണാടക സംഗീതത്തിൽ കഴിവു തെളിയച്ച സഹോദരൻ രാഘവ കൃഷ്ണയും ഹരിണിയുടെ സംഗീത പഠനത്തിനു കരുത്തേകി.

സ്‌കൂളിൽ പഠിക്കുന്ന കാലത്തു തന്നെ സംഗീതം, സ്‌പോർട്‌സ്, ചിത്രകല, ഭഗവദ് ഗീതാ പാരായണം എന്നിങ്ങനെ വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ചലച്ചിത്രപിന്നണിഗായിക[തിരുത്തുക]

ഇളയരാജ, ഏ.ആർ.റഹ്മാൻ, വിദ്യാസാഗർ, ഡി.ഇമാൻ, കെ. ഭാഗ്യരാജ്, ദീന, വിജയ് ആന്റണി, കവി പെരിയ തമ്പി തുടങ്ങിയ പ്രശസ്ത സംഗീതസംവിധായരുടെ

സംഗീതസംവിധാനത്തിൽ ചലച്ചിത്രഗാനങ്ങളും, കോറസുകളും ആലപിച്ചിട്ടുണ്ട്. യുവൻ ശങ്കർ രാജയുടെ സംഗീതസംവിധാനത്തിൽ കണ്ട നാൾ മുതൽ എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങ് ആലപിച്ചത് ഹരിണി രവിയായിരുന്നു.

ഹരിണി രവി പാടിയ തമിഴ് സിനിമാ ഗാനങ്ങൾ[തിരുത്തുക]

ഗാനം ചിത്രം വർഷം
ചിക്കു പുക്കു ബൂം ബൂം മാസിലാമണി 2009
കിച്ചു കിച്ചു താംബൂലം മൈന 2010
കൊത്തവരങ്കാ ഐവർ 2011
മൺവാസം മുത്തുക്കു മുത്താക 2011
ചുട്ടിപ്പെണ്ണേ ഉച്ചിതനൈ മുകർന്താൽ 2011
നാൻ ചാർളി ചാപ്ലിൻ പൊണ്ണു ചാപ്ലിൻ സാമന്തി 2012

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹരിണി_രവി&oldid=3621975" എന്ന താളിൽനിന്ന് ശേഖരിച്ചത്