ഹരികാംബോജി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർണാടക സംഗീതത്തിലെ 28ആം മേളകർത്താരാഗമാണ് ഹരികാംബോജി. കർണാടകസംഗീതത്തിലെ പാഠങ്ങൾ ആരംഭിക്കുന്നത് പൊതുവേ മായാമാളവഗൗള രാഗത്തിലാണെങ്കിലും, പുല്ലാങ്കുഴൽ പോലുള്ള ചില ഉപകരണങ്ങൾ അഭ്യസിക്കുന്നതിനുള്ള ആദ്യരാഗമായി ഹരികാംബോജി ചിലയിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഈ രാഗത്തിലെ സ്വരസ്ഥാനങ്ങൾ പുല്ലാങ്കുഴലിന്റെ ദ്വാരങ്ങളുമായി യോജിക്കുന്നതുകൊണ്ടാണിത്.
ഉള്ളടക്കം |
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി2 ഗ3 മ1 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ മ1 ഗ3 രി1 സ
ബാനചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.
ജന്യരാഗങ്ങൾ [തിരുത്തുക]
നിരവധി ജന്യരാഗങ്ങൾ ഈ മേളകർത്താരാഗത്തിനുണ്ട്. ബാലഹംസ, ദ്വിജാവന്തി, കാംബോജി, മോഹനം, സഹാന, ശുദ്ധതരംഗിണി എന്നിവ ചിലതാണ്.
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| എനതുമനം | പാപനാശം ശിവൻ |
| സരോജനാഭ | സ്വാതിതിരുനാൾ |
| രാമാനന്നുബ്രോവര | ത്യാഗരാജസ്വാമികൾ |
ചലച്ചിത്രഗാനങ്ങൾ [തിരുത്തുക]
| ഗാനം | ചലച്ചിത്രം |
|---|---|
| അമ്പലക്കുളങ്ങരെ | ഓടയിൽനിന്ന് |
| ഇനിയൊരു ജന്മമുണ്ടെങ്കിൽ | കണ്ണകി |
| ഏറ്റുമാനൂരമ്പലത്തിൽ | ഓപ്പോൾ |