ഹരപ്പന്‍ ശ്മശാനസംസ്കാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏകദേശം ക്രി.മു. 1900-മുതല്‍ സിന്ധൂ നദീതട നാഗരികതയുടെ വടക്കുഭാഗത്ത്, ഇന്നത്തെ പാക്കിസ്ഥാനിലുള്ള പഞ്ചാബ് പ്രദേശത്തിലും ചുറ്റിലുമായി വികസിച്ച സംസ്കാരമാണ് ശ്മശാന എച്ച് സംസ്കാരം. ഹാരപ്പയുടെ "ഏരിയ എച്ച്"-ഇല്‍ ഒരു ശ്മശാനം കണ്ടെത്തിയതുകൊണ്ടാണ് സംസ്കാരത്തിന് ഈ പേരുനല്‍കിയത്.
സിന്ധൂ നദീതട സമയരേഖയിലെ മൂന്ന് സാംസ്കാരിക ഘട്ടങ്ങളില്‍ ഒന്നായ പഞ്ചാബ് ഘട്ടത്തിന്റെ ഭാഗമാണ് ശ്മശാന എച്ച് സംസ്കാരം.[1][2]
ഈ സംസ്കാരത്തിന്റെ സവിശേഷതകളില്‍ ചിലത് താഴെപ്പറയുന്നവയാണ്:
- മൃതശരീരങ്ങളുടെ ശവദാഹം. എല്ലുകള്‍ ചായം പൂശിയ കുടങ്ങളിലാക്കി കുഴിച്ചുമൂടിയിരുന്നു. ശവശരീരങ്ങള്‍ മരപ്പെട്ടികളില്‍ അടക്കം ചെയ്യുന്ന സിന്ധൂ നദീതട സംസ്കാരത്തിന്റെ സ്വഭാവത്തില്‍ നിന്നും ഇത് തൂലോം വിഭിന്നമാണ്. കുടങ്ങളിലെ അസ്ഥികലശങ്ങളും "കല്ലറകളിലെ അസ്ഥികൂടങ്ങളും" ഏകദേശം ഒരേ കാലത്തുള്ളവയാണ്.[3]
- മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി ഉപരിതലം നിര്‍മ്മിച്ച, ചുവന്ന പാത്രങ്ങള്‍, ഇവയില്‍ കറുത്ത നിറം കൊണ്ട് മാന്‍ വര്‍ഗ്ഗങ്ങള്‍, മയില്‍, തുടങ്ങിയവയെയും, സൂര്യന്‍, നക്ഷത്രങ്ങള്‍ തുടങ്ങിയ ചിഹ്നങ്ങളും വരച്ചിരുന്നു.
- കിഴക്കോട്ട് വാസസ്ഥലങ്ങള്‍ വ്യാപിപ്പിച്ചത്.
- അരി പ്രധാന ധാന്യവിള ആയത്.
- സിന്ധൂനദീതട നാഗരികതയിലെ വിപുലമായ വ്യാപാര വ്യവസ്ഥ തകര്‍ന്നതായി കാണപ്പെടുന്നു, സമുദ്ര ചിപ്പികള്‍ മുതലായ വസ്തുക്കളുടെ ഉപയോഗം നിലച്ചു.
- കെട്ടിടനിര്‍മൃതിയ്ക്ക് ചുടുകട്ടകള്‍ ഉപയോഗിക്കുന്നത് തുടര്‍ന്നത്.
ശ്മശാന എച്ച് സംസ്കാരം ഹാരപ്പയിലെ മുന്‍കാല ജനതയുമായി "വ്യക്തമായ ജൈവശാസ്ത്ര സാദൃശ്യങ്ങള്‍" കാണിക്കുന്നു.[4]
പുരാവസ്തു ഗവേഷകനായ കെനോയറിന്റെ അഭിപ്രായത്തില്‍ ഈ സംസ്കാരം "മുന്‍പ് പലരും അഭിപ്രായപ്പെട്ടതുപോലെ ഹാരപ്പന്‍ സംസ്കാരത്തില്‍ നിന്നുള്ള സാംസ്കാരിക വേര്‍പെടലോ, നഗര ക്ഷയമോ, ആക്രമിച്ചുകയറുന്ന വിദേശികളോ, വാസസ്ഥലം ഉപേക്ഷിക്കലോ അല്ല, മറിച്ച് മുന്‍പത്തെ ഹാരപ്പന്‍ ഘട്ടത്തിലെ വാസ ക്രമത്തില്‍ നിന്നും ഒരു ദിശാമാറ്റം ആണ്"[5]
ഇവിടെനിന്നുള്ള പുരാവസ്തു അവശിഷ്ടങ്ങള്‍ക്ക് ക്രി.മു. 1900 മുതല്‍ ക്രി.മു. 1300 വരെ പഴക്കം നിര്‍ണ്ണയിച്ചിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ Kenoyer, Jonathan Mark (1991). "The Indus Valley tradition of Pakistan and Western India". Journal of World Prehistory 5: 1–64. DOI:10.1007/BF00978474.
- ↑ Shaffer, Jim G. (1992). "The Indus Valley, Baluchistan and Helmand Traditions: Neolithic Through Bronze Age". in R. W. Ehrich (ed.). Chronologies in Old World Archaeology (Second Edition ed.). Chicago: University of Chicago Press. pp. I:441–464, II:425–446.
- ↑ Sarkar, Sasanka Sekhar (1964). Ancient Races of Baluchistan, Panjab, and Sind.
- ↑ Kennedy, Kenneth A. R. (2000). God-Apes and Fossil Men: Palaeoanthropology of South Asia. Ann Arbor: University of Michigan Press. pp. 312. Also Mallory, J. P.; Adams, D. Q. (1997). Encyclopedia of Indo-European Culture. London and Chicago: Fitzroy-Dearborn. pp. 103, 310.
- ↑ ഫലകം:Wikiref
- Kenoyer, Jonathan Mark (1991). "Urban Process in the Indus Tradition: A preliminary model from Harappa". in Meadow, R. H. (ed.). Harappa Excavations 1986-1990: A multidiscipinary approach to Third Millennium urbanism. Madison, WI: Prehistory Press. pp. 29–60.
- ഹാരപ്പ . കോം
- http://pubweb.cc.u-tokai.ac.jp/indus/english/3_1_01.html