ഹരപ്പന്‍ ശ്മശാനസംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Geography of the Rigveda, with river names; the extent of the Swat and Cemetery H cultures are indicated.
ദക്ഷിണേഷ്യയുടെ ചരിത്രം
Flag of Bangladesh.svg Flag of Bhutan.svg Flag of India.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
. മേര്‍ഘര്‍ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പന്‍ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങള്‍ 1200–700 ക്രി.മു.
മഹാജനപദങ്ങള്‍ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങള്‍ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുല്‍ത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാന്‍ സുല്‍ത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സാല സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗള്‍ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയല്‍ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതല്‍
ദേശീയ ചരിത്രങ്ങള്‍
ബംഗ്ലാദേശ് · ഭൂട്ടാന്‍ · ഇന്ത്യ
മാലിദ്വീപുകള്‍ · നേപ്പാള്‍ · പാക്കിസ്ഥാന്‍ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാള്‍ · പാക്കിസ്ഥാനി പ്രദേശങ്ങള്‍ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
പ്രത്യേക ചരിത്രങ്ങള്‍
സാമ്രാജ്യങ്ങള്‍ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങള്‍ · യുദ്ധങ്ങള്‍ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകള്‍

ഏകദേശം ക്രി.മു. 1900-മുതല്‍ സിന്ധൂ നദീതട നാഗരികതയുടെ വടക്കുഭാഗത്ത്, ഇന്നത്തെ പാക്കിസ്ഥാനിലുള്ള പഞ്ചാബ് പ്രദേശത്തിലും ചുറ്റിലുമായി വികസിച്ച സംസ്കാ‍രമാണ് ശ്മശാന എച്ച് സംസ്കാരം. ഹാരപ്പയുടെ "ഏരിയ എച്ച്"-ഇല്‍ ഒരു ശ്മശാനം കണ്ടെത്തിയതുകൊണ്ടാണ് സംസ്കാരത്തിന് ഈ പേരുനല്‍കിയത്.

സിന്ധൂ നദീതട സമയരേഖയിലെ മൂന്ന് സാംസ്കാരിക ഘട്ടങ്ങളില്‍ ഒന്നായ പഞ്ചാബ് ഘട്ടത്തിന്റെ ഭാഗമാണ് ശ്മശാന എച്ച് സംസ്കാരം.[1][2]

ഈ സംസ്കാരത്തിന്റെ സവിശേഷതകളില്‍ ചിലത് താഴെപ്പറയുന്നവയാണ്:

  • മൃതശരീരങ്ങളുടെ ശവദാഹം. എല്ലുകള്‍ ചായം പൂശിയ കുടങ്ങളിലാക്കി കുഴിച്ചുമൂടിയിരുന്നു. ശവശരീരങ്ങള്‍ മരപ്പെട്ടികളില്‍ അടക്കം ചെയ്യുന്ന സിന്ധൂ നദീതട സംസ്കാരത്തിന്റെ സ്വഭാവത്തില്‍ നിന്നും ഇത് തൂലോം വിഭിന്നമാണ്. കുടങ്ങളിലെ അസ്ഥികലശങ്ങളും "കല്ലറകളിലെ അസ്ഥികൂടങ്ങളും" ഏകദേശം ഒരേ കാലത്തുള്ളവയാണ്.[3]
  • മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി ഉപരിതലം നിര്‍മ്മിച്ച, ചുവന്ന പാത്രങ്ങള്‍, ഇവയില്‍ കറുത്ത നിറം കൊണ്ട് മാന്‍ വര്‍ഗ്ഗങ്ങള്‍, മയില്‍, തുടങ്ങിയവയെയും, സൂര്യന്‍, നക്ഷത്രങ്ങള്‍ തുടങ്ങിയ ചിഹ്നങ്ങളും വരച്ചിരുന്നു.
  • കിഴക്കോട്ട് വാസസ്ഥലങ്ങള്‍ വ്യാപിപ്പിച്ചത്.
  • അരി പ്രധാന ധാന്യവിള ആയത്.
  • സിന്ധൂനദീതട നാഗരികതയിലെ വിപുലമായ വ്യാപാര വ്യവസ്ഥ തകര്‍ന്നതായി കാണപ്പെടുന്നു, സമുദ്ര ചിപ്പികള്‍ മുതലായ വസ്തുക്കളുടെ ഉപയോഗം നിലച്ചു.
  • കെട്ടിടനിര്‍മൃതിയ്ക്ക് ചുടുകട്ടകള്‍ ഉപയോഗിക്കുന്നത് തുടര്‍ന്നത്.

ശ്മശാന എച്ച് സംസ്കാരം ഹാരപ്പയിലെ മുന്‍കാല ജനതയുമായി "വ്യക്തമായ ജൈവശാസ്ത്ര സാദൃശ്യങ്ങള്‍" കാണിക്കുന്നു.[4]

പുരാവസ്തു ഗവേഷകനായ കെനോയറിന്റെ അഭിപ്രായത്തില്‍ ഈ സംസ്കാരം "മുന്‍പ് പലരും അഭിപ്രായപ്പെട്ടതുപോലെ ഹാരപ്പന്‍ സംസ്കാരത്തില്‍ നിന്നുള്ള സാംസ്കാരിക വേര്‍പെടലോ, നഗര ക്ഷയമോ, ആക്രമിച്ചുകയറുന്ന വിദേശികളോ, വാസസ്ഥലം ഉപേക്ഷിക്കലോ അല്ല, മറിച്ച് മുന്‍പത്തെ ഹാരപ്പന്‍ ഘട്ടത്തിലെ വാസ ക്രമത്തില്‍ നിന്നും ഒരു ദിശാമാറ്റം ആണ്"[5]

ഇവിടെനിന്നുള്ള പുരാവസ്തു അവശിഷ്ടങ്ങള്‍ക്ക് ക്രി.മു. 1900 മുതല്‍ ക്രി.മു. 1300 വരെ പഴക്കം നിര്‍ണ്ണയിച്ചിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. Kenoyer, Jonathan Mark (1991). "The Indus Valley tradition of Pakistan and Western India". Journal of World Prehistory 5: 1–64. DOI:10.1007/BF00978474. 
  2. Shaffer, Jim G. (1992). "The Indus Valley, Baluchistan and Helmand Traditions: Neolithic Through Bronze Age". in R. W. Ehrich (ed.). Chronologies in Old World Archaeology (Second Edition ed.). Chicago: University of Chicago Press. pp. I:441–464, II:425–446. 
  3. Sarkar, Sasanka Sekhar (1964). Ancient Races of Baluchistan, Panjab, and Sind. 
  4. Kennedy, Kenneth A. R. (2000). God-Apes and Fossil Men: Palaeoanthropology of South Asia. Ann Arbor: University of Michigan Press. pp. 312.  Also Mallory, J. P.; Adams, D. Q. (1997). Encyclopedia of Indo-European Culture. London and Chicago: Fitzroy-Dearborn. pp. 103, 310. 
  5. ഫലകം:Wikiref

[തിരുത്തുക] ഇതും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം