മുഹമ്മദ് ഹമീദ് അൻസാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹമീദ് അൻസാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഹമ്മദ് ഹമീദ് അൻസാരി
മുഹമ്മദ് ഹമീദ് അൻസാരി
ഇന്ത്യയുടെ ഉപരാഷ്ട്രപതി
ഓഫീസിൽ
11 ആഗസ്റ്റ് 2007 – 10 August 2017
രാഷ്ട്രപതിപ്രതിഭാ പാട്ടിൽ
Pranab Mukherjee
Ram Nath Kovind
പ്രധാനമന്ത്രിമൻമോഹൻ സിംഗ്
Narendra Modi
മുൻഗാമിഭൈരോൺ സിംങ് ഷെഖാവത്ത്
പിൻഗാമിVenkaiah Naidu
വ്യക്തിഗത വിവരങ്ങൾ
ജനനംsmall
(1937-04-01) 1 ഏപ്രിൽ 1937  (86 വയസ്സ്)
കൽക്കട്ട, പശ്ചിമ ബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ
മരണംsmall
അന്ത്യവിശ്രമംsmall
ദേശീയതഭാരതം
പങ്കാളിസൽമ അൻസാരി
മാതാപിതാക്കൾ
  • small
അൽമ മേറ്റർഅലിഗഡ് മുസ്ലിം യൂനിവേഴ്‍സിറ്റി
തൊഴിൽനയതന്ത്രജ്ഞൻ, പണ്ഡിതൻ

ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയാണ്‌ മുഹമ്മദ് ഹമീദ് അൻസാരി (ജനനം:1937,ഏപ്രിൽ 1). ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ അധ്യക്ഷനായ[1][2] അൻസാരി ഒരു നയതന്ത്രജ്ഞനും പണ്ഡിതനുമാണ്‌. അലീഗഢ് സർ‌വകലാശാലയുടെ വൈസ്-ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട് ഹമീദ് അൻസാരി. 2007 ലും 2012 ലും ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ട് തവണ ഉപരാഷ്ട്രപതിയാകുന്ന രണ്ടാമത്തെയാളാണ് ഹമീദ് അൻസാരി. ഡോ.എസ് രാധാകൃഷ്ണനാണ് മുമ്പ് രണ്ട് തവണ തുടർച്ചയായി ഉപരാഷ്ട്രപതിയായിട്ടുള്ളത്.[3]

ജീവിതരേഖ[തിരുത്തുക]

ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള കുടുംബമായിരുന്നു അൻസാരിയുടേത്. എങ്കിലും അൻസാരിയുടെ ജനനം കൽക്കട്ടയിലാണ്‌. സ്വാതന്ത്ര്യസമര സേനാനിയും മുൻ ‌കോൺഗ്രസ്സ് അദ്ധ്യക്ഷനുമായ മുക്താർ അഹമദ് അൻസാരിയുടെ കൊച്ചു മരുമകനാണ്‌ ഹമീദ് അൻസാരി. ഷിംലയിലെ സെന്റ് എഡ്വേർഡ് ഹൈസ്കൂളിലും കൽക്കട്ട സർ‌വകലാശാലക്ക് കീഴിലുള്ള സെന്റ് സേവ്യേഴ്സ് കോളേജിലും അലീഗഡ് സർ‌വകലാശാലയിലുമായിട്ടായിരുന്നു അൻസാരിയുടെ വിദ്ധ്യാഭ്യാസം.

1961 ൽ ഇന്ത്യൻ വിദേശകാര്യ സർ‌വിസിലെ(Indian Foreign Service) സിവിൽ സർ‌വന്റായാണ്‌ ഹമീദ് അൻസാരി ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി,ആസ്ട്രേലിയയിലെ ഇന്ത്യൻ ഹൈകമ്മീഷണർ,യു.എ.ഇ.,അഫ്ഗാനിസ്ഥാൻ,ഇറാൻ,സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1984 ൽ ഭാരതസർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.[4] 2000 മെയ് മുതൽ 2002 മാർച്ച് വരെ അലിഗഡ് സർ‌വകലാശാലയുടെ വൈസ്ചാൻസലറായിരുന്നു അൻസാരി. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷൻ എന്ന നിലയിൽ ഗുജറാത്ത് കലാപബാധിതർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. 1984 മുതലുള്ള കലാപത്തിനിരയായവർക്ക് നൽകിയ പുനഃരധിവാസത്തിന്റെയും ആശ്വാസനടപടികളുടെയും സമഗ്ര പുനഃപരിശോധനയിലും അദ്ദേഹം സജീവമായി ഇടപെട്ടു[5].

മറ്റു പ്രവർത്തന രംഗങ്ങൾ[തിരുത്തുക]

പശ്ചിമേഷ്യൻ വിഷയത്തിൽ അവഗാഹമുള്ള പ്രശസ്‌ത പണ്ഡിതൻകൂടിയാണ്‌ അൻസാരി. പലസ്തീൻ പ്രശ്നങ്ങളിലുള്ള ശക്തമായ അഭിപ്രായങ്ങൾ അദ്ദേഹം തന്റെ എഴുത്തിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ ഇറാൻ,ഇറാഖ് നയങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു അൻസാരിയുടെ നിലപാട്. അന്തർദ്ദേശീയ ആണവോർജ്ജ ഏജൻസിയിൽ ഇറാന്റെ ന്യൂക്ലിയർ പദ്ധതിക്കെതിരെ ഇന്ത്യ വോട്ടു ചെയ്തതിനെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഭാരതസർക്കാർ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രവർത്തിച്ചത് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിനു വസ്തുതകളുടെ പിൻബലമില്ല എന്ന് അൻസാരി പറയുന്നു.[6]

"സംസ്ഥാന സമൂഹത്തിലെ വിവിധവിഭാഗങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനുള്ള നടപടികൾക്ക്" (Confidence building measures across segments of society in the State) 2006 ൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത ജമ്മു-കാശ്മീരിനെ കുറിച്ച രണ്ടാം വട്ടമേശസമ്മേളനത്തിൽ നിലവിൽവന്ന പ്രവത്തകസംഘത്തിന്റെ അദ്ധ്യക്ഷനാണ്‌ ഹമീദ് അൻസാരി. ഈ പ്രവർത്തകസംഘത്തിന്റെ റിപ്പോർട്ട് 2007 ഏപ്രിലിൽ നടന്ന മൂന്നാം വട്ടമേശസമ്മേളനം അംഗീകരിക്കുകയുണ്ടായി. കാശ്മീരി പണ്ഡിറ്റുകൾക്ക് തങ്ങളുടെ "യഥർഥ താമസ സ്ഥലങ്ങളിലേക്ക്" തിരിച്ചുവരാനുള്ള അവകാശത്തെ അംഗീകരിക്കണമെന്ന് മറ്റുചില കാര്യങ്ങൾക്കൊപ്പം റിപ്പോർട്ട് വാദിക്കുന്നു. ഈ അവകാശം അസന്നിഗ്ദമായി അംഗീകരിച്ച് സംസ്ഥാന നയത്തിന്റെ ഭാഗമാക്കണമെന്നും റിപ്പോർട്ട് പറയുന്നു.[6]

2006 മാർച്ച് 6 ന്‌ അൻസാരി ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ(India's National Commission for Minorities-NCM)അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.[7] ദലിത് ക്രിസ്ത്യാനികൾക്ക് ഒരു ചെറിയശതമാനം സീറ്റ്സം‌വരണം നൽകണമെന്ന ഇന്ത്യയിലെ മുൻ‌നിര വിദ്ധ്യാഭ്യാസ സ്ഥാപനമായ സെന്റ് സ്റ്റീഫൻ കോളേജ് എടുത്ത തീരുമാനത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അദ്ധ്യക്ഷനെന്ന നിലയിൽ 2007 ജൂണിൽ അൻസാരി അംഗീകരിക്കുകയുണ്ടായി.[8] പിന്നീട് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി നാമനിർദ്ദേശം ചെയ്യപ്പട്ടതോടെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെച്ചു.

മതനിരപേക്ഷതയിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയ അദ്ദേഹം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തൽ നയങ്ങൾക്കും അതിന് വിധേയമാകുന്ന ഇന്ത്യൻ ഭരണാധികാരികളുടെ നയത്തിനുമെതിരെ ശബ്ദമുയർത്തി.

2007ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്[തിരുത്തുക]

2007 ജൂലൈ 20 ന് അന്നത്തെ യു.പി.എ-ഇടതു ഭരണകൂട്ടുകക്ഷി സഖ്യം, വരാൻ പോകുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാർഥിയായി അൻസാരിയെ നാമനിർദ്ദേശം ചെയ്തു. തൊട്ട എതിർസ്ഥാനാർഥി നജ്‌മ ഹെപ്തുള്ളക്കെതിരെ 233 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 455 വോട്ടുകൾ നേടി അൻസാരി വിജയം വരിച്ചു.[9]

2012 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്[തിരുത്തുക]

2012 ൽ തുടർച്ചയായി രണ്ടാം തവണയും ഹമീദ് അൻസാരി ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 274 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം എൻ.ഡി.എയുടെ സ്ഥാനാർത്ഥി ജസ്വന്ത് സിങിനെ തോല്പിച്ചത്. അൻസാരിയ്ക്ക് 490ഉം ജസ്വന്ത് സിങിന് 216ഉം വോട്ടാണ് ലഭിച്ചത്. യു.പി.എയുടെ സ്ഥാനാർത്ഥിയായ അൻസാരിയെ ഇടതുകക്ഷികളായ സി.പി.എം, സി.പി.ഐ, ഫോർവേഡ് ബ്ലോക്ക് എന്നിവരും എസ്.പി, ബി.എസ്പി എന്നീ കക്ഷികളും പിന്തുണച്ചിരുന്നു.[3]

വാക്യങ്ങൾ[തിരുത്തുക]

  • "12-ആം നൂറ്റാണ്ടിൽ കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തവരുടെ അതേ ഭാഷയാണ്‌ പോപ്പിന്റേത്....ഇതെന്നെ അൽഭുതപ്പെടുത്തുന്നു. കാരണം വത്തിക്കാന്‌ മുസ്‌ലിം ലോകവുമായി സമഗ്രമായ ഒരു ബന്ധമാണുള്ളത്." - പോപ്പ് ബനഡിക്റ്റ് പതിനാറാമന്റെ ഇസ്‌ലാം വിവാദത്തെ കുറിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൺ അദ്ധ്യക്ഷനെന്ന നിലയിൽ 2006 സെപ്റ്റംബർ 16 ന്‌ അഭിപ്രായപ്പെട്ടത്.[10]
  • "അരാഷ്ട്രിയ വാദിയായ പൗരനില്ല. പൗരന്റെ നിർ‌വചനപ്രകാരം, അയാൾ പൊതുവിഷയങ്ങളിൽ താത്പര്യമെടുക്കേണ്ടതുണ്ട്."- 2007 ആഗസ്റ്റ് 10 ന്‌ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, താങ്കൾ അരാഷ്ട്രീയവാദിയാണോ എന്ന ചോദ്യത്തിനു നൽകപ്പെട്ട മറുപടി.[11]

കൃതികൾ[തിരുത്തുക]

ഇംഗ്ലീഷ്
  • പോരാട്ടങ്ങളിലൂടെയുള്ള യാത്ര (Travelling Through Conflict)
  • "ഇറാൻ ഇന്ന്:ഇസ്‌ലമിക വിപ്ലവത്തിനു ശേഷമുള്ള ഇരുപത്തഞ്ച് വർഷം"- (എഡിറ്റു ചെയ്തത്)Iran Today: Twenty - five Years after the Islamic Revolution-(ISBN 81-291-0774-0).

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ(1984)

അവലംബം[തിരുത്തുക]

  1. ദേശാഭിമാനി വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  2. അൻസാരിയുടെ പ്രൊഫൈൽ ഡിസംബർ 10, 2009 ന്‌ ശേഖരിച്ചത്
  3. 3.0 3.1 http://www.mathrubhumi.com/story.php?id=293009[പ്രവർത്തിക്കാത്ത കണ്ണി]
  4. zeenews.com - Hamid Ansari is UPA-Left nominee for VP polls
  5. Hamid Ansari is UPA-Left choice[പ്രവർത്തിക്കാത്ത കണ്ണി]-Deccan Herald
  6. 6.0 6.1 "hindu.com - Hamid Ansari: versatile scholar, statesman". Archived from the original on 2007-09-11. Retrieved 2009-12-12.
  7. "NCM website - current commission". Archived from the original on 2007-06-28. Retrieved 2009-12-12.
  8. "newspostindia.com - report". Archived from the original on 2007-07-01. Retrieved 2009-12-12.
  9. ibnlive.com - Ansari named UPA-Left candidate for Vice President Poll
  10. In quotes: Muslim reaction to Pope. BBC News. Retrieved on August 13, 2007.
  11. Anticipation, trepidation, says Ansari Archived 2009-06-01 at the Wayback Machine.. The Hindu. Retrieved on August 13, 2007.
മുൻഗാമി ഇന്ത്യയുടെ ഉപരാഷ്ട്രപതി
ആഗസ്റ്റ് 11, 2007
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഹമീദ്_അൻസാരി&oldid=3970442" എന്ന താളിൽനിന്ന് ശേഖരിച്ചത്