ഹബ്ബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡിന്റെ ഉന്നത റെസല്യൂഷന്‍ ചിത്രം. വലിപ്പം, പ്രായം, രൂപം, നിറം എന്നിവയില്‍ വ്യത്യാസപ്പെട്ടിരിക്കുന്ന താരാപഥങ്ങള്‍ ഇതിലുണ്ട്, നൂറോളം വരുന്ന ചുവന്ന നിറത്തിലുള്ള താരാപഥങ്ങള്‍ ദൃശ്യമാകുന്നതില്‍ വെച്ച് ഏറ്റവും അകലെയുള്ളവയാണ്‌, പ്രപഞ്ചത്തിന്‌ 80 കോടി വര്‍ഷം മാത്രം പ്രായമുള്ള കാലത്തെ ദൃശ്യമാണിത്

അഗ്നികുണ്ഡം നക്ഷത്രരാശിയിലെ ചെറിയ ഒരു ഭാഗത്തെ ചിത്രമാണ്‌ ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ്. 2003 സെപ്റ്റംബര്‍ 3 മുതല്‍ 2004 ജനുവരി 16 വരെയുള്ള കാലയളവില്‍ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ എടുത്തിട്ടുള്ള പ്രപഞ്ചദൃശ്യങ്ങളില്‍ വച്ച് ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള ഏറ്റവും ആഴമേറിയ ചിത്രമാണിത്. 1,300 കോടി വര്‍ഷം പുറകിലോട്ട് നോക്കുന്നതിന് തുല്യമാണിത്. 10,000 ന്‌ അടുത്ത് താരാപഥങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

[തിരുത്തുക] സ്ഥാനം

ശബരന്‍ രാശിക്ക് തെക്കുപടിഞ്ഞാറായി അഗ്നികുണ്ഡം നക്ഷത്രരാശിയിലായാണ്‌ ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് നിലകൊള്ളുന്നത്. ദക്ഷിണാര്‍ദ്ധഖഗോളത്തിലാണ്‌ ഈ ഭാഗം. 11 ചതുരശ്ര ആര്‍ക് മിനിറ്റ് മാത്രമാണ്‌ കോണീയ വിസ്തീര്‍ണ്ണം. ഒരു മീറ്റര്‍ ദൂരെയുള്ള 1mm\times1mm ചതുരത്തിലേക്ക് നോക്കുന്നതിന്‌ സമമാണിത്.

[തിരുത്തുക] കണ്ടെത്തലുകള്‍

ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് പഠനങ്ങള്‍ ഉപയോഗിച്ച് നടത്തിയ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്‌:

  • താരാപഥങ്ങളില്‍ ആദ്യകാലത്ത് (പ്രപഞ്ചത്തിന്റെ പ്രായം നൂറു കോടി വര്‍ഷത്തില്‍ താഴെ) ഉയര്‍ന്ന നിരക്കില്‍ നക്ഷത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു
  • ചുവപ്പുനീക്കം കൂടിയ താരാപഥങ്ങള്‍ ചുവപ്പുനീക്കം കുറഞ്ഞവയെക്കാള്‍ ചെറുതും സമമിതി കുറഞ്ഞവയുമാണ്‌. പ്രപഞ്ചത്തിന്റെ ആദ്യകാലത്ത് ഗാലക്സികള്‍ വളരെ വേഗത്തില്‍ പരിണമിച്ചിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം