സ​ണ്ണി എം. കവിക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ പുതുതലമുറ കവികളിലൊരാളായിരുന്നു സണ്ണി എം. കവിക്കാട്. (1967 - 2012 മെയ് 14). മികച്ച വാഗ്മിയും നോവലിസ്റ്റും ദളിത് സംഘടനാപ്രവർത്തകനുമായിരുന്നു അദ്ദേഹം. [1]

കോട്ടയം മധുരവേലി സ്വദേശിയായ സണ്ണി കപിക്കാട് വിവിധ ആനുകാലികങ്ങളിൽ സ്ഥിരമായി കവിതകളെഴുതിയിരുന്നു. "കവിതയിൽ രാഷ്ട്രീയത്തെകൊണ്ടുവരിക എന്ന കടമയായിരുന്നു അദ്ദേഹം നിർവ്വഹിച്ചത്. ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകുക എന്നതായിരുന്നു ഈ രാഷ്ട്രീയം" എന്ന നിരീക്ഷണം ഇദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. [2]

പ്രശസ്ത ദളിത് സംഘടനാപ്രവർത്തകനായ സണ്ണി കപിക്കാടിന്റെയും ഇദ്ദേഹത്തിന്റെയും പേരുകളിലെ സാമ്യം പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. അതിനെ കുറിച്ച് പച്ചക്കുതിര മാസികയിൽ വന്ന അഭിമുഖത്തിൽ സണ്ണി കവിക്കാട് വിശദീകരിച്ചിടുള്ളത്, തന്റെ നാട്ടുകാരൻ തന്നെയായ എം.എം. പൈലി എന്നയാൾ പിൽക്കാലത്ത് അനിൽകുമാർ എന്ന പേര് സ്വീകരിക്കുകയും അദ്ദേഹം പിന്നീട് എഴുതിത്തുടങ്ങിയപ്പോൾ തന്റെ പേരിനെ അനുകരിച്ച് സണ്ണി കപിക്കാട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നുമാണ്. [3]

വ്യക്തി ജീവിതം[തിരുത്തുക]

പരേതനായ പാലക്കത്തറ പത്രോസിന്റെയും അന്നയുടെയും മകനാണ്. ഭാര്യ ലിസി വടകരപുളിയോരത്തു കുടുംബാംഗമാണ്. മക്കൾ: അഖിലേഷ്, അനില. [1]

രചനകൾ[തിരുത്തുക]

സണ്ണി കവിക്കാടിന്റെ കവിതകളുടെ സമാഹരങ്ങളായി രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

  • പടിയിറങ്ങുന്നു
  • ബലി­യാ­ടു­ക­ളു­ടെ വെ­ളി­പാ­ടു­കൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 സണ്ണി കവിക്കാട് അന്തരിച്ചു, retrieved 2012 ഒക്ടോബർ 30 {{citation}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. കണ്ണീച്ചകളുടെയും പഴങ്ങളുടെയും കാലം - ഡോ. എം.ബി. മനോജ്, retrieved 2012 ഒക്ടോബർ 30 {{citation}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. സണ്ണി കവിക്കാട്, retrieved 2012 ഒക്ടോബർ 30 {{citation}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സ​ണ്ണി_എം._കവിക്കാട്&oldid=3648674" എന്ന താളിൽനിന്ന് ശേഖരിച്ചത്