സൾഫർ ഡയോക്‌സൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൾഫർ ഡയോക്‌സൈഡ്
സൾഫർ ഡയോക്സൈഡ് തന്മാത്രയുടെ ദ്വിമാന രൂപം
സൾഫർ ഡയോക്സൈഡ് തന്മാത്രയുടെ ത്രിമാനരൂപം
IUPAC നാമം സൾഫർ ഡയോക്സൈഡ്
മറ്റു പേരുകൾ സൽഫ്യൂറസ് അൻഹൈഡ്രൈഡ്

സൾഫർ(IV) ഓക്സൈഡ്

Identifiers
CAS number 7446-09-5
PubChem 1119
EC number 231-195-2
UN number 1079, 2037
KEGG D05961
MeSH Sulfur+dioxide
ChEBI 18422
RTECS number WS4550000
SMILES
InChI
Beilstein Reference 3535237
Gmelin Reference 1443
ChemSpider ID 1087
Properties
മോളിക്യുലാർ ഫോർമുല SO2
മോളാർ മാസ്സ് 64.066 g mol−1
സാന്ദ്രത 2.6288 kg m−3
ദ്രവണാങ്കം

-72 °C, 201 K, -98 °F

ക്വഥനാങ്കം

−10 °C, 263 K, 14 °F

Solubility in water 94 g dm−3[1]
ബാഷ്പമർദ്ദം 237.2 kPa
അമ്ലത്വം (pKa) 1.81
Basicity (pKb) 12.19
വിസ്കോസിറ്റി 0.403 cP (at 0 °C)
Structure
Space group C2v
Coordination
geometry
Digonal
Molecular shape Dihedral
Dipole moment 1.62 D
Thermochemistry
Std enthalpy of
formation
ΔfHo298
-296.81 kJ mol−1
Standard molar
entropy
So298
248.223 J K−1 mol−1
Hazards
EU classification Toxic T
EU Index 016-011-00-9
R-phrases R23, R34, R50
S-phrases (S1/2), S9, S26, S36/37/39, S45
LD50 3000 ppm (30 min inhaled, mouse)
Related compounds
Related sulfur oxides Sulfur monoxide
Sulfur trioxide
Related compounds Ozone

Selenium dioxide
Sulfurous acid
Tellurium dioxide

Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references


ഒരു സൾഫർ അണുവും രണ്ടു് ഓക്സിജൻ അണുക്കളും അടങ്ങുന്ന തന്മാത്രയുള്ള ഒരു വാതകമാണു് സൾഫർ ഡയോക്സൈഡ്. ഇതിന്റെ രാസവാക്യം SO2 എന്നാണു്. രൂക്ഷമായ തുളച്ചുകയറുന്ന മണമുള്ള ഒരു വാതകമാണിത്. അഗ്നിപർവതങ്ങളിൽ നിന്നും പലതരം വ്യവസായങ്ങളിൽ നിന്നും ഈ വാതകം പുറത്തുവിടാറുണ്ട്. കൽക്കരി പെട്രോളിയം എന്നിവയിൽ സൾഫർ സംയുക്തങ്ങൾ ഉള്ളതുകാരണം ഇവ ജ്വലിക്കുമ്പോൾ സൾഫർ ഡയോക്സൈഡ് ഉണ്ടാകും. SO2, സാധാരണഗതിയിൽ NO2 പോലെയുള്ള രാസത്വരകത്തിന്റെ സാന്നിദ്ധ്യത്തിൽ ഓക്സിഡേഷനു വിധേയമാകുമ്പോൾ H2SO4 ഉണ്ടാകും. ഇത് ആസിഡ് മഴയ്ക്ക് കാരണമാകും.[2] അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ധൂളികളും ഇത്തരത്തിൽ ഉണ്ടാകും. ഈ രണ്ടു വിധത്തിലാണ് സൾഫർ ഡയോക്സൈഡ് പ്രധാനമായും പരിസ്ഥിതിയെ ബാധിക്കുന്നത്.

ഘടനയും ബോണ്ടുകളും[തിരുത്തുക]

SO2 ഒരു ഒടിവുള്ള തന്മാത്രയാണ്.

സൾഫർ ഡയോക്സൈഡിന്റെ മൂന്ന് റെസൊണൻസ് ഘടനകൾ

ഉത്പാദനം[തിരുത്തുക]

ജ്വലനത്തിലൂടെ[തിരുത്തുക]

സൾഫറോ സൾഫർ അടങ്ങിയിട്ടുള്ള വസ്തുക്കളോ കത്തിക്കുമ്പോൾ സൾഫർ ഡയോക്സൈഡ് ഉണ്ടാകും:

S8 + 8 O2 → 8 SO2

കമ്പിളി, മുടി, റബ്ബർ എന്നിവയൊക്കെ കത്തിക്കുമ്പോൾ സൾഫർ ഉണ്ടാകും. ഇരുമ്പുമായി ചേർന്ന് (വീടിനു തീ പിടിക്കുമ്പോഴും മറ്റും) ഇത് ഫെറസ് സൾഫൈഡ് ഉണ്ടാക്കും. ഇതിനെ വീണ്ടും ഓക്സിജന്റെ സാന്നിദ്ധ്യത്തിൽ ചൂടാക്കിയാൽ സൾഫർ ഡയോക്സൈഡ് വീണ്ടും സ്വതന്ത്രമാകും:

4 FeS2 + 11 O2 → 2 Fe2O3 + 8 SO2

ഹൈഡ്രജൻ സൾഫൈഡ് ജ്വലിച്ചാലും രാസപ്രവർത്തനം ഇതുപോലെ തന്നെയാണ് നടക്കുന്നത്.

2 H2S + 3 O2 → 2 H2O + 2 SO2

പൈറൈറ്റ്, സ്ഫാലെറൈറ്റ്, സിന്നബാർ തുടങ്ങിയ അയിരുകൾ വ്യാവസായികമായി റോസ്റ്റ് ചെയ്യുമ്പോഴും സൾഫർ ഡയോക്സൈഡ് ഉത്പാദിപ്പിക്കപ്പെടും:[3]

4 FeS2 + 11 O2 → 2 Fe2O3 + 8 SO2
2 ZnS + 3 O2 → 2 ZnO + 2 SO2
HgS + O2 → Hg + SO2
4 FeS + 7O2 → 2 Fe2O3 + 4 SO2

ഈ രീതികളെല്ലാം ചേർന്നാണ് അഗ്നിപർവതങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ടൺ സൾഫർ ഡയോക്സൈഡ് പുറത്തുവരുന്നത്.

പ്രതിപ്രവർത്തനങ്ങൾ[തിരുത്തുക]

വ്യാവസായികം[തിരുത്തുക]

ക്ഷാരഗുണമുള്ള ലായനികൾ സൾഫൈറ്റ് ലവണങ്ങളുമായി പ്രതിപ്രവർത്തിക്കുമ്പോൾ:

SO2 + 2 NaOH → Na2SO3 + H2O

ക്ലൗസ് പ്രക്രീയയിൽ സൾഫർ ഡയോക്സൈഡ് ഒക്സിഡൈസിംഗ് രാസവസ്തുവായാണ് പ്രവർത്തിക്കുന്നത്. റിഫൈനറികളിൽ ഈ രാസപ്രവർത്തനം വൻ തോതിൽ ഉപയോഗിക്കാറുണ്ട്:

SO2 + 2 H2S → 3 S + 2 H2O

സൾഫ്യൂറിക് ആസിഡിന്റെ നിർമാണം.

2 SO2 + 2 H2O + O2 → 2 H2SO4

ഉപയോഗങ്ങൾ[തിരുത്തുക]

സൾഫ്യൂറിക് ആസിഡിന്റെ നിർമാണത്തിലെ ഉപയോഗം[തിരുത്തുക]

ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചുവയ്ക്കാൻ[തിരുത്തുക]

ഉണക്കിയ ആപ്രിക്കോട്ട്, ഫിഗ് തുടങ്ങിയ പഴങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ സൾഫർ ഡയോക്സൈഡിന്റെ രോഗാണുക്കളെ നശിപ്പിക്കാനുള്ള ശേഷി ഉപയോഗപ്പെടുത്താറുണ്ട്. ചീയൽ തടയുകയും നിറം സംരക്ഷിക്കുകയും ചെയ്യും എന്ന ഗുണവുമുണ്ട്. മൊളാസസ്സിലും ചിലപ്പോൾ ഇത് ചേർക്കാറുണ്ട്.

വൈൻ നിർമാണം[തിരുത്തുക]

വൈനുത്പാദനത്തിൽ സൾഫർ ഡയോക്സൈഡ് ഉപയോഗിക്കാറുണ്ട്.[4] എല്ലാത്തരം വൈനുകളിലും സൾഫർ ഉണ്ടാകും.[5] രോഗാണു നാശിനിയായും ഓക്സിഡേഷൻ തടയുന്ന രാസവസ്തുവായുമാണ് ഇത് പ്രവർത്തിക്കുന്നത്.

SO2 വൈൻ നിർമാണശാലകൾ വൃത്തിയാക്കാനും ഉപയോഗിക്കപ്പെടുന്നുണ്ട്.

റെഡ്യൂസിംഗ് രാസവസ്തുവായുള്ള ഉപയോഗം[തിരുത്തുക]

പേപ്പറിനെ ബ്ലീച്ച് ചെയ്യാൻ ഇതുപയോഗിക്കാറുണ്ട്. ക്ലോറിനേറ്റ് ചെയ്ത ജലത്തെ ഉപയോഗശേഷം ഒഴുക്കിക്കളയുന്നതിനു മുൻപ് സൾഫർ ഡയോക്സൈഡ് ഉപയോഗിച്ച് റെഡ്യൂസ് ചെയ്യാറുണ്ട്. ഇത് ക്ലോറിനെ സ്വതന്ത്രമാക്കും. [6]

ഇത് ജലത്തിൽ ലയിക്കും.

ബയോകെമിസ്ട്രിയിലും വൈദ്യത്തിലുമുള്ള ഉപയോഗം[തിരുത്തുക]

വലിയ അളവിൽ സൾഫർ ഡയോക്സൈഡ് മാരകമാണ്. ബാക്ടീരിയകളും മറ്റും ഇത് ഉത്പാദിപ്പിക്കാറുണ്ട്. സസ്തനികളുടെ ശരീരപ്രവർത്തനത്തിൽ സൾഫർ ഡയോക്സൈഡിന്റെ പ്രഭാവം ഇതുവരെ പൂർണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. [7] ഹെറിംഗ്-ബ്രൂവർ റിഫ്ലക്സ്, പൾമണറി സ്ട്രെച്ച് റിഫ്ലക്സ് എന്നിവയെ സൾഫർ ഡയോക്സൈഡ് തടയും.

തണുപ്പിക്കാനുള്ള ഉപയോഗം[തിരുത്തുക]

ഫ്രിയോണുകൾ കണ്ടുപിടിക്കുന്നതിനു മുൻപ് സൾഫർ ഡയോക്സൈഡ് റഫ്രിജിറേറ്ററുകളിൽ ഉപയോഗിച്ചിരുന്നു.

ലബോറട്ടറിയിൽ ലായകമായും മറ്റുമുള്ള ഉപയോഗം[തിരുത്തുക]

ഓക്സിഡൈസിംഗ് ലവണങ്ങളെ ലയിപ്പിക്കാനുള്ള ലായകമായി സൾഫർ ഡയോക്സൈഡ് ഉപയോഗിക്കാറുണ്ട്. സൾഫൊണൈൽ ഗ്രൂപ്പിന്റെ ഉത്പാദനത്തിനും ഇതുപയോഗിക്കും:[8]

Preparation of m-trifluoromethylbenzenesulfonyl chloride.svg

അന്തരീക്ഷത്തിലെ മാലിന്യം[തിരുത്തുക]

സൾഫർ ഡയോക്സൈഡ് പുകപടലം രാത്രിയിൽ തിളങ്ങുന്നു. ഹാലെമ'ഉമ'ഉ വെന്റ്

അഗ്നിപർവ്വതസ്ഫോടനങ്ങളിൽ നിന്ന് പുറത്തുവരുന്നതിനാലും മറ്റും അന്തരീക്ഷത്തിൽ സൾഫർ ഡയോക്സൈഡിന്റെ സാന്നിദ്ധ്യമുണ്ട്. [9] അമേരിക്കൻ ഐക്യനാടുകളിലെ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ കണക്കനുസരിച്ച് [10]), താഴെപ്പറയുന്ന അളവ് സൾഫർ ഡയോക്സൈഡ് അമേരിക്കൻ ഐക്യനാടുകളിൽ പ്രതിവർഷം ബഹിർഗമിക്കുന്നുണ്ട്:

വർഷം SO2 (ആയിരം ഷോർട്ട് ടൺ വച്ച്)
1970 31,161
1980 25,905
1990 23,678
1996 18,859
1997 19,363
1998 19,491
1999 18,867

മലിനീകാരി എന്ന നിലയിൽ മനുഷ്യാരോഗ്യത്തിൽ സൾഫർ ഡയോക്സൈഡ് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. [11] മൃഗങ്ങളെയും സസ്യങ്ങളെയും ഇത് ബാധിക്കും. [12]

കൽക്കരിയിൽ നിന്ന് സൾഫർ ഡയോക്സൈഡ് ഫ്ലൂയിഡൈസ്ഡ് ബെഡ് കംബഷൻ എന്ന പ്രക്രീയ ഉപയോഗിച്ച് നീക്കം ചെയ്യാൻ സാധിക്കും. [13] കത്തിക്കുന്നതിനു മുൻപ് ഇന്ധനങ്ങളിൽ നിന്ന് സൾഫർ നീക്കം ചെയതാൽ SO2 ഉണ്ടാകുന്നത് തടയാൻ സാധിക്കും. [14][15]

കാൽസ്യം, മഗ്നീഷ്യം ഓക്സൈഡ് എന്നിവ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ നിന്ന് സൾഫർ ഡയോക്സൈഡ് ഗാസ് ബഹിർഗമിക്കുന്നതു തടയാൻ കൂട്ടിച്ചേർക്കലിന് ഉപയോഗിക്കാറുണ്ട്. [16]

2006-ൽ ലോകത്തിൽ ഏറ്റവും കൂടുതൽ സൾഫർ ഡയോക്സൈഡ് പുറന്തള്ളുന്ന രാജ്യം ചൈനയായിരുന്നു[17]

സുരക്ഷ[തിരുത്തുക]

ശ്വസനം[തിരുത്തുക]

ഈ വാതകം ശ്വസിച്ചാൽ ശ്വാസകോശസംബന്ധമായ അസുഖലക്ഷണങ്ങൾ കാണപ്പെടും (ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങി മരണം വരെ സംഭവിക്കാം). [18] ശരാശരി 5 ppm (13 mg/m3) സുരക്ഷിതമായ അളവ്. [19]

സൾഫർ ഡയോക്സൈഡ് ശ്വസനവും വളർച്ചയെത്താതെ കുട്ടികൾ ജനിക്കുന്നതും തമ്മിൽ ബന്ധമുണ്ട്. [20]

ഉള്ളിലെത്തൽ[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിൽ ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കാൻ സൾഫർ ഡയോക്സൈഡും സോഡിയം ബൈസൾഫൈറ്റും ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. [21]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Lide, David R., എഡി. (2006). CRC Handbook of Chemistry and Physics (87th എഡി.). Boca Raton, FL: CRC Press. ഐ.എസ്.ബി.എൻ. 0-8493-0487-3. 
  2. Holleman, A. F.; Wiberg, E. (2001), Inorganic Chemistry, San Diego: Academic Press, ഐ.എസ്.ബി.എൻ. 0-12-352651-5 
  3. Shriver, Atkins. Inorganic Chemistry, Fifth Edition. W. H. Freeman and Company; New York, 2010; p. 414.
  4. Current EU approved additives and their E Numbers, The Food Standards Agency website.
  5. Sulphites in wine, MoreThanOrganic.com.
  6. Tchobanoglous, George (1979). Wastewater Engineering (3rd എഡി.). New York: McGraw Hill. ഐ.എസ്.ബി.എൻ. 0-07-041677-X. 
  7. Liu, D.; Jin, H; Tang, C; Du, J (2010). "Sulfur dioxide: a novel gaseous signal in the regulation of cardiovascular functions". Mini-Reviews in Medicinal Chemistry 10 (11): 1039–1045. PMID 20540708. 
  8. R. V. Hoffman (1990), "m-Trifluoromethylbenzenesulfonyl Chloride", Org. Synth. ; Coll. Vol. 7: 508 
  9. Volcanic Gases and Their Effects. Volcanoes.usgs.gov. Retrieved on 2011-10-31.
  10. National Trends in Sulfur Dioxide Levels, United States Environmental Protection Agency.
  11. "Sulfur Dioxide". 
  12. C.Michael Hogan. 2010. Abiotic factor. Encyclopedia of Earth. eds Emily Monosson and C. Cleveland. National Council for Science and the Environment. Washington DC
  13. Lindeburg, Michael R. (2006). Mechanical Engineering Reference Manual for the PE Exam. Belmont, C.A.: Professional Publications, Inc. pp. 27–3. ഐ.എസ്.ബി.എൻ. 978-1-59126-049-3. 
  14. Lo-Cat Process[പ്രവർത്തിക്കാത്ത കണ്ണി]
  15. Process screening analysis of alternative gas treating and sulfur removal for gasification. (December 2002) Report by SFA Pacific, Inc. prepared for U.S. Department of Energy (PDF) . Retrieved on 2011-10-31.
  16. Walter R. May Marine Emissions Abatement. SFA International, Inc., p. 6.
  17. China has its worst spell of acid rain, United Press International.
  18. Sulfur Dioxide U.S. Environmental Protection Agency
  19. "NIOSH Pocket Guide to Chemical Hazards". 
  20. Shah PS, Balkhair T, Knowledge Synthesis Group on Determinants of Preterm/LBW Births (2011). "Air pollution and birth outcomes: a systematic review". Environ Int 37 (2): 498–516. PMID 21112090. ഡി.ഒ.ഐ.:10.1016/j.envint.2010.10.009. 
  21. "Center for Science in the Public Interest – Chemical Cuisine". ശേഖരിച്ചത് March 17, 2010. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സൾഫർ_ഡയോക്‌സൈഡ്&oldid=1698326" എന്ന താളിൽനിന്നു ശേഖരിച്ചത്