സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൽമാൻ ബിൻ അബ്ദുൽ അസീസ്‌ അൽ സൗദ്
سلمان بن عبد العزيز آل سعود
തിരു ഗേഹങ്ങളുടെ സഹ സേവകൻ
കിരീടാവകാശി
ഉപപ്രധാനമന്ത്രി
പ്രതിരോധമന്ത്രി
സൽമാൻ ബിൻ അബ്ദുൽ അസീസ്‌ പെന്റഗൺ ആസ്ഥാനത്ത്
സൗദി അറേബ്യയുടെ കിരീടാവകാശി
Tenure 18 ജൂൺ 2012 – തുടരുന്നു
മുൻഗാമി നായിഫ് ബിൻ അബ്ദുൽ അസീസ്
രാജാവ് അബ്ദുല്ല രാജാവ്
പ്രതിരോധമന്ത്രി പദവിയിൽ
അധികാരകാലം 5 നവംബർ 2011 – തുടരുന്നു
മുൻഗാമി സുൽത്താൻ ബിൻ അബ്ദുൽ അസീസ്
രാജാവ് അബ്ദുല്ല രാജാവ്
റിയാദ് പ്രവിശ്യ ഗവർണർ
അധികാരകാലം 25 ഫെബ്രുവരി 1963 – 5 നവംബർ 2011
രാജാവ്
മുൻഗാമി ബദർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്
പിൻഗാമി സത്താം ബിൻ അബ്ദുൽ അസീസ്
പേര്
സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്
രാജവംശം സൗദ് ഭവനം
പിതാവ് അബ്ദുൽ അസീസ് അൽ സൗദ്
മാതാവ് ഹസ്സ ബിൻത് അഹമ്മദ് അൽ സുദൈരി
മതം ഇസ്‌ലാം

സൗദി അറേബ്യയുടെ ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമാണ് സൽമാൻ ബിൻ അബ്ദുൽ അസീസ്‌ അൽ സൗദ് (അറബി: سلمان بن عبد العزيز آل سعود, Salmān bin ʿAbd al-ʿAzīz ʾĀl Saʿūd)[1].

ജീവിത രേഖ[തിരുത്തുക]

സൽമാൻ രാജകുമാരന്റെ പഴയ ചിത്രം

സൗദി രാഷ്ട്രപിതാവ് അബ്ദുൽഅസീസ് രാജാവിന്റെയും ഹിസ്സ ബിൻത് അഹ്മദ് സുദൈരിയുടെയും ഏഴ് മക്കളിൽ ഒരാളായി 1935 നവംബറിൽ റിയാദിലാണ് സൽമാൻ ബിൻ അബ്ദുൽഅസീസ്‌ അൽ സൗദിന്റെ ജനനം. തന്റെ പത്തൊൻപതാമത്തെ വയസിൽ തന്നെ സൽമാൻ ബിൻ അബ്ദുൽ അസീസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. പ്രായോഗിക വാദിയെന്ന് അറിയപ്പെടുന്ന സൽമാൻ രാജകുടുംബത്തിലെ തർക്കങ്ങളും മറ്റും പരിഹരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വ്യക്തികൂടിയാണ്. സൗദി അറേബ്യയിലെ പ്രമുഖ ദിനപത്രമായ അശ്ശർക് അൽ ഔസാത്ത് പത്രം സൽമാന്റെ ഉടമസ്ഥതയിലാണ്. റിയാദ് പ്രവിശ്യ ഗവർണർ, സൗദി പ്രതിരോധമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചതിനു ശേഷമാണ് ഇപ്പോഴുള്ള പദവിയിലെത്തിയത്.

അവലംബം[തിരുത്തുക]