സൗമ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍

മസ്ജിദുല്‍ ഹറാംമസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

സ്വൌം, സ്വിയാം -صوم,صيام- എന്നീ പദങ്ങള്‍ വ്രതം, ഉപവാസം എന്നൊക്കെ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒരു വസ്തുവിനെ വെടിഞ്ഞ് നില്‍ക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന പദത്തിന്‍റെ ഭാഷാര്‍ഥം. നോമ്പ് എന്ന് സാധാരണയായി പറയുന്നു.ഇതില്‍ നിന്നാണ് സംസാരത്തെ വെടിയുന്നതിന് സ്വൗമ് എന്ന് പ്രയോഗിക്കുന്നത്. صائم എന്നാല്‍ ഉപവസിക്കുന്നവന്‍, വ്രതമനുഷ്ടിക്കുന്നവന്‍ എന്നൊക്കെയാണ്. സാങ്കേതികമായി സുബിഹി ബാങ്ക് മുതല്‍ മുതല്‍ വൈകീട്ട് മഗ് രിബ് ബാങ്ക് വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാണ്‍് സ്വൌം അഥവാ സ്വിയാം. ഭകഷണത്തോടോപ്പം തന്നെ പരദൂഷണം, അശ്ലീലത, വേണ്ടാതീനം, മറ്റ് ശാരീരികേച്ചകള്‍ ഒക്കെതന്നെ ഒരു വ്രതാനുഷ്ടാനി ഉപേക്ഷിക്കേണ്ടതുണ്ട്. കണ്ണിനും, കാതിനും, ജനനേന്ദ്രിയങ്ങള്‍ക്കും അവന്‍ സ്വൌം എടുക്കണം. വര്‍ഷത്തില്‍ ഒരു മാസം - ഇസ്ലാമിക കലണ്ടറായ ഹിജ്റ വര്‍ഷ പ്രകാരം ഒന്‍പതാം മാസമായ റമദാന്‍ മാസത്തിലാണ് - വിശ്വാസികള്‍ വ്രതമെടുക്കേണ്ടതുണ്ട്. റമദാന്‍ മാസത്തിലെ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ്‍്. അത് രോഗി, പ്രായ പൂര്‍ത്തിയാകാത്ത കുട്ടീകള്‍, ബുദ്ധി ഭ്രമം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍,മുലയൂട്ടുന്ന അമ്മമാര്‍, അവശരായ വൃദ്ധര്‍ , യാത്രക്കാര്‍ എന്നിവര്‍ ഒഴികെ എല്ലാവര്‍ക്കുമത് നിര്‍ബന്ധ ബാധ്യതയാണ്. വര്‍ഷത്തില്‍ ഒരു മാസം വ്രതം അനുഷ്ഠിക്കല്‍ ഒരോ മുസ്ലിമിനും നിര്‍ബന്ധമാണ്.അറബി മാസങ്ങളിലെ റമദാന്‍ മാസം 1-29/30 ദിവസങ്ങളിലാണ് ഈ അനുഷ്ഠാനം. പ്രഭാതം മുതല്‍ പ്രദോഷം വരെയാണ് നോമ്പിന്റെ സമയം.


റമദാന്‍ മാസത്തിലല്ലാതെ കൂടുതല്‍ പുണ്യമുള്ള വ്രതം ഹിജ്റ വര്‍ഷാരംഭമായ മുഹറം മാസത്തിലെ ഐച്ഛിക വ്രതങ്ങള്‍ക്കാണ്‍് എന്ന് ഖുര്‍ ആനിലുണ്ട്. മുഹറം മാസത്തില്‍ താശൂറ(ഒന്‍പതാം ദിവസം), ആശൂറ (പത്താം ദിവസം) എന്ന നോമ്പുകള്‍ സാധാരണയായി വിശ്വാസികള്‍ അനുഷ്ടിക്കുന്നു. അതേ പോലെ മുഹറത്തിലെ ആദ്യ പത്ത് നോമ്പുകളും അനുഷ്ടിക്കപ്പെടാറുണ്ട്. മുഹറത്തിലെ നോമ്പുകള്‍ക്ക് റമദാനിലെ നോമ്പ് കഴിഞ്ഞാല്‍ കൂടുതല്‍ പ്രതിഫലം ഉണ്ടെന്ന കാരണത്താല്‍ മുഹറത്തിലെ മുഴുവന്‍ നോമ്പും അനുഷ്ടിക്കല്‍ നല്ലതാണെന്ന് പണ്ഡിതാഭിപ്രായമുണ്ട്.

ദില്‍ ഹിജ്ജ് മാസത്തില്‍ ഒന്‍പതാം ദിവസം ഹജ്ജ് വേളയില്‍ മുസ്ലിംകള്‍ അറഫയില്‍ നില്‍ക്കവെ ബാക്കിയുള്ളവര്‍ക്ക് നോമ്പെടുക്കല്‍ പ്രവാചക മാതൃകയിലുള്ളതാണ്. അതേ പോലെ റമദാന്‍ മാസം കഴിഞ്ഞ് ശവാല്‍ പിറവി കണ്ട് പെരുന്നാള്‍ അഘോഷിച്ച ശേഷം അടുത്ത ആറ് ദിവ്സങ്ങളില്‍ ശവാല്‍ നോമ്പെടുക്കലും പ്രവാചക മാതൃകയാണ്.

ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് യൂനുസ് പ്രവാചകന്റേതായിരുന്നുവെന്ന് മുഹമ്മദ് നബി സ്മരിക്കുന്നുണ്ട്. ഒന്നിട വിട്ടുള്ള ദിവസങ്ങളില്‍ നോമ്പെടുക്കുക എന്നതാണാ ചര്യ.

ഉള്ളടക്കം

[തിരുത്തുക] ഖുര്‍‌ആനില്‍ നിന്ന്

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. (ഖുര്‍‌ആന്‍ 2:183)
എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന്‌ അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) ( ഞെരുങ്ങിക്കൊണ്ട്‌ മാത്രം ) അതിന്നു സാധിക്കുന്നവര്‍ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന്‌ ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം.(ഖുര്‍‌ആന്‍ 2:184)
ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) നിങ്ങള്‍ക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നിന്‍റെപേരില്‍ അല്ലാഹുവിന്‍റെമഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌. ) (ഖുര്‍‌ആന്‍ 2:185)

[തിരുത്തുക] നോമ്പ് മുറിയുന്ന കാര്യങ്ങള്‍

വായയിലൂടെയോ മറ്റു ശരീര ഭാഗങ്ങളിലൂടെയോ കനമുള്ള വല്ലതും ശരീരത്തിനുള്ളില്‍ പ്രവേശിക്കല്‍, സം‌യോഗം , വല്ലവിധേനയും ഇന്ദ്രിയം പുറപ്പെടുവിക്കല്‍(മനപ്പൂര്‍വ്വം), ക്ഷീണമകറ്റാന്‍ സൂചിവെക്കല്‍, ഋ‍തുരക്തമോ പ്രസവ രക്തമോ പുറപ്പെടല്‍, ഛര്‍ദ്ദി ഉണ്ടാക്കല്‍.

[തിരുത്തുക] വ്രതമെടുക്കല്‍ നിഷിദ്ധമായ സന്ദര്‍ഭങ്ങള്‍

[തിരുത്തുക] ഇതുംകൂടി കാണുക

"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%97%E0%B4%AE%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം