സൗത്ത് ചൈന മാള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൌത്ത് ചൈന മാല്‍ - കലാകാരന്റെ സൃഷ്ടിയില്‍ , ജനുവരി 2009
സൌത്ത് ചൈന മാലില്‍ 1000 ലധികം ഒഴിഞ്ഞ് കിടക്കുന്ന കടകളില്‍ ഒന്ന്

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാല്‍ ആണ് സൌത്ത് ചൈന മാള്‍ (simplified Chinese: 华南MALL; pinyin: Huánán MALL)[1].ഇത് സ്ഥിതി ചെയ്യുന്നത് ചൈനയിലെ ഡോംഗ്വാന്‍ എന്ന സ്ഥലത്താണ്. ഈ മാലിനകത്ത് ഏകദേശം 1500 ലധികം സ്റ്റോറുകള്‍ 6.5 മില്ല്യണ്‍ ചതുരശ്രകി.മി തറ വിസ്തീര്‍ണ്ണത്തില്‍ (600,000 ചതുരശ്രമീറ്റര്‍) ഉള്ളതായി കണക്കാക്കപ്പെടുന്നു. ഈ മാലിന് ഏഴ് വിഭാഗങ്ങള്‍ ഉണ്ട്. ഇത് അന്താരാഷ്ട്ര മേഖലകളും രാജ്യങ്ങളുമായ ആംസ്റ്റര്‍ഡാം, പാരീസ്, റോം, വെനിസ്, ഈജിപ്ത്, കരീബിയന്‍, എന്നിവയുടെ പേരിലാണ്. പക്ഷേ, ഇത്രയും വലിയ മാള്‍ 2005 ല്‍ തുറന്നതിനു ശേഷം ഇവിടെ അധികം സ്റ്റോറുകളും ഷോപ്പുകളും വന്നിട്ടില്ല. 2008 ലും ഇതിന്റെ 99.2 ശതമാനം ഭാഗവും ഒഴിഞ്ഞാണ് കിടക്കുന്നത്. [2] ഇതിന്റെ പ്രധാന കാരണം ഇവിടേക്ക് എത്തിച്ചേരാനുള്ള മാര്‍ഗ്ഗങ്ങളുടെ അഭാവമാണ്. 2009 ല്‍ ഈ മാല്‍ ന്യൂ സൌത്ത് ചൈന മാള്‍ എന്ന് പുനര്‍നാമകരണം ചെയ്തു.[3]

[തിരുത്തുക] അവലംബം

  1. World's 10 Largest Shopping Malls, Forbes.com, January 9, 2007, retrieved July 8, 2007
  2. Donohue, Michael (2008-06-12). Mall of misfortune. The National. Abu Dhabi Media Company. ശേഖരിച്ചത് 2008-07-17.
  3. Upcoming Events at the New South China Mall. ശേഖരിച്ചത് 2009-01-15.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍