സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആര്‍ക്കും ഉപയോഗിക്കുവാനും, പകര്‍ത്താനും, പഠനങ്ങള്‍ നടത്താനും, മാറ്റങ്ങള്‍ വരുത്തുവാനും, വിതരണം ചെയ്യുവാനും നാമമാത്രമായ നിബന്ധനകള്‍ക്ക് വിധേയമായോ നിബന്ധനകളില്ലാതെയോ അനുവാദം നല്‍കപ്പെട്ടിരിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. അവയുടെ സോഴ്സ് കോഡുകള്‍ മിക്കപ്പോഴും ആര്‍ക്കും പരിശോധിക്കാവുന്നതായിരിക്കും.
ഏതൊരുപയോക്താവിനും താഴെപറയുന്നതരം സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്ന സോഫ്റ്റ്‌വെയറുകളെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന് പറയുന്നത്.
- ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 0)
- പ്രോഗ്രാം എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നും സ്വന്തം ആവശ്യങ്ങള്‍ക്കു് വേണ്ടി അതിനെ ഉപയുക്തമാക്കാനുമുള്ള സ്വാതന്ത്ര്യം. (സ്വാതന്ത്ര്യം 1). ഇത് സാധ്യമാവണമെങ്കില്‍ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് ലഭ്യമായിരിയ്ക്കണം
- പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യുകയും അതുവഴി അയല്‍ക്കാരെ സഹായിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം( (സ്വാതന്ത്ര്യം 2)
- മറ്റുള്ളവര്‍ക്ക് സഹായകരമാവും വിധം പ്രോഗ്രാമിനെ നവീകരിയ്ക്കാനും, നവീകരിച്ചവ മറ്റുള്ളവര്‍ക്ക് വേണ്ടി പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 3).ഇത് സാധ്യമാവണമെങ്കില്‍ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് ലഭ്യമായിരിയ്ക്കണം
പകര്‍പ്പവകാശാധിഷ്ഠിതമായ സോഫ്റ്റ്വെയറുകളുടെ നേര്‍ വിപരീതമായ ഉപയോഗ അനുമതിയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കുള്ളത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് പകര്‍പ്പവകാശം ഉണ്ടായിരിക്കാനും ഇല്ലാതിരിക്കാനും സാധ്യതയുണ്ട്. നിര്‍മ്മാതാവ് നല്‍കുന്ന അനുമതിയാണ് പ്രധാനം. ഈ സ്വാതന്ത്ര്യങ്ങളില്‍ പുതുമയൊന്നുമില്ലെങ്കിലും കുത്തക സോഫ്റ്റ്‌വെയറുകള്‍ ഇവ ഉപയോക്താവിനു് നിഷേധിയ്ക്കുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതിന് ഇംഗ്ലീഷിലുപയോഗിക്കുന്ന വാക്ക് Free Software ആണ്. Free എന്നതിന് സൌജന്യം എന്നു കൂടി അര്‍ത്ഥമുള്ളതുകൊണ്ടാണു് ഈ തെറ്റിദ്ധാരണ ഉണ്ടാവുന്നതു്. പക്ഷേ മലയാളത്തിലും മറ്റു ഭാരതീയ ഭാഷകളിലും സ്വതന്ത്രം എന്ന വാക്കുള്ളതുകൊണ്ടു് ഇതു് സംശയത്തിനിട നല്‍കുന്നില്ല. ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നത് കൊണ്ടു് സ്വാതന്ത്ര്യമാണ് ഉദ്ദേശിക്കുന്നതു്. വിലയല്ല.
സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ചിലപ്പോള്‍ സൌജന്യമായിരിയ്ക്കും. പക്ഷെ സൌജന്യമായി ലഭിയ്ക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആകണമെന്നില്ല. സൌജന്യമായതും സ്വതന്ത്രമല്ലാത്തതുമായ സോഫ്റ്റ്‌വെയറുകളെ ഫ്രീവെയര്‍ എന്നു് വിളിയ്ക്കുന്നു.
സ്വതന്ത്ര സോഫ്റ്റുവെറിന്റെ ഓരോ പകര്‍പ്പും ഒറിജിനലാണു്. ഒരോരുത്തര്‍ക്കും സോഫ്റ്റുവെയര്‍ ഉപയോഗിയ്ക്കാനും പങ്കുവെയ്ക്കാനുമുള്ള അവകാശം നിയമപരമായി തന്നെ ഓരോ സ്വതന്ത്ര സോഫ്റ്റുവെയര്‍ രചയിതാവും ഉറപ്പു് വരുത്തിയിട്ടുണ്ടു്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ അംഗീകരിച്ച ജനീവ കരാര്‍ പ്രകാരം സോഫ്റ്റുവെയര്‍ എന്നതു് പകര്‍പ്പാവകാശ നിയമം വഴി സംരക്ഷിയ്ക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടിയാണു്. ഓരോ സോഫ്റ്റുവെയറിലുമുള്ള പൂര്‍ണ്ണാവകാശം അതിന്റെ രചയിതാവിലധിഷ്ടിതമാണു്. സ്വതന്ത്ര അനുമതി പത്രങ്ങളിലൂടെ ഓരോ രചയിതാവിനുമുള്ള ഈ അവകാശം ഓരോ ഉപയോക്താക്കളിലും എത്തിച്ചേരുന്നു. കുത്തക സോഫ്റ്റുവെയറുകള്‍ പകര്‍പ്പാവകാശനിയമം നല്‍കുന്നതിലുമതികം നിയന്ത്രണങ്ങള്‍ ഓരോ ഉപയോക്താക്കളിലും അടിച്ചേല്‍പ്പിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ ഈ നിയന്ത്രണങ്ങള്‍ കൂടി ഇളവു് ചെയ്തു് ഉപയോക്താക്കളെ മോചിതരാക്കുന്നു.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഡെഫനിഷന്‍
- Transcripts about Free Software by FSFE
- സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാഗസിന്
- Free cultural works definition
- Why Open Source Software / Free Software (OSS/FS)? Look at the Numbers!, analysis of the advantages of OSS/FS by David A. Wheeler.
- FLOSSWorld - Free/Libre/Open-Source Software: Worldwide impact study
- സോഫ്റ്റ്വെയര്‍ സ്വതന്ത്രത: ഒരു ആമുഖം, (റോബെര്‍ട്ട് ജെ ചസ്സെല്)
- Decoding Liberation: The Promise of Free and Open Source Software, by Samir Chopra and Scott Dexter
- Free Software Definition at The Linux Information Project
- Open Source Enters the Mainstream According to Findings from the Actuate Annual Open Source Survey for 2008
|
|||||||||||||||||||||||||||||||

