വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ചെറിയ ഓസിക്കിൾ അസ്ഥിയാണ് സ്റ്റേപിസ്. ഇൻകസിനോടും ഓവൽ ജാലകത്തോടുമാണ് ഇത് യോജിച്ചിരിക്കുന്നത്. ശരീരത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ അസ്ഥിയാണ് സ്റ്റേപിസ്. പ്രഫസർ ജിയോവാനി ഫിലിപ്പോ ഇൻഗ്രാസ്സിയയാണ് 1546-ൽ നേപ്പിൾസ് സർവകലാശാലയിൽ ഇതിനെ ശാസ്ത്രത്തിന് മുന്നിൽ എത്തിച്ചത്.
ഇൻകസ് അസ്ഥിയിൽ നിന്നും ശബ്ദവീചികൾ ഓവൽ ജാലകത്തിൽ എത്തിക്കുകയാണ് സ്റ്റേപിസ് ചെയ്യുന്നത്. ഫേഷ്യൽ നാഡി നിയന്ത്രിക്കുന്ന സ്റ്റപീഡിയസ് പേശിയാണ് സ്റ്റേപിസിനെ ഉറപ്പിച്ച് നിർത്തുന്നത്..[2]
ഭ്രൂണത്തിലെ രൂപപ്പെടൽ [തിരുത്തുക]
6 മുതൽ 8 ആഴ്ച്ചവരെയുള്ള ഗർഭകാലത്താണ് സ്റ്റേപിസ് രൂപപ്പെടുന്നത്. ആ സമയത്ത് ഭ്രൂണത്തിന്റെ തലയുടെ ഭൂരിഭാഗത്തും രക്തമെത്തിക്കുന്ന സ്റ്റപീഡിയൽ ധമനിക്ക് ചുറ്റുമാണ് സ്റ്റേപിസ് നിലകൊള്ളുന്നത്. പിന്നീട് എക്സ്റ്റേണൽ കരോട്ടിഡ് ധമനി രൂപപ്പെട്ട് തലയിലേക്ക് രക്തമെത്തിക്കുന്ന ജോലി ഏറ്റെടുക്കുമ്പോൾ സ്റ്റേപിസിൽ ജനാല പോലെ ഒരു ദ്വാരം ബാക്കിയാവും.
- Vallejo-Valdezate LA, Martín-Gil J, José-Yacamán M, Martín-Gil FJ, Gil-Carcedo LM. (2000 Sep). Scanning electron microscopy images and energy-dispersive X-ray microanalysis of the stapes in otosclerosis and van der Hoeve syndrome. 110. pp. 1505–10.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]