സ്റ്റെഫി ഗ്രാഫ്
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| സ്റ്റെഫി ഗ്രാഫ് | ||
|---|---|---|
| രാജ്യം | ജർമ്മനി [1] | |
| താമസം | ലാസ് വേഗാസ് , നേവാഡ | |
| ജനനത്തിയതി | 1969 ജൂൺ 14 | |
| ജനനസ്ഥലം | മാൻഹേം, Baden-Württemberg, പടിഞ്ഞാറേ ജർമ്മനി | |
| ഉയരം | 1.76 metres (5) | |
| ഭാരം | 64 kilograms (140 lb) | |
| പ്രൊഫഷണൽ ആയത് | 1982 | |
| വിരമിച്ചത് | 1999 | |
| Plays | വലതുവശത്തേക്ക്; ഒറ്റക്കൈ ഇടതു വശത്തേക്ക് | |
| Career prize money | US$21,895,277 (2nd in all-time rankings) |
|
| സിംഗിൾസ് | ||
| Career record: | 900-115 | |
| Career titles: | 107 (3rd in all-time rankings) |
|
| ഉയർന്ന റാങ്കിങ്ങ്: | No. 1 (ഓഗസ്റ്റ് 17, 1987) | |
| ഗ്രാൻഡ് സ്ലാം | ||
| ഓസ്ട്രേലിയൻ ഓപ്പൺ | W (1988, 1989, 1990, 1994) | |
| ഫ്രഞ്ച് ഓപ്പൺ | W (1987, 1988, 1993, 1995, 1996, 1999) | |
| വിംബിൾഡൺ | W (1988, 1989, 1991, 1992, 1993, 1995, 1996) | |
| യു.എസ്. ഓപ്പൺ | W (1988, 1989, 1993, 1995, 1996) | |
| Major tournaments | ||
| മാസ്റ്റേഴ്സ് കപ്പ് | W (1987, 1989, 1993, 1995, 1996 WTA Tour Championships) | |
| Olympic Games | ||
| ഡബിൾസ് | ||
| Career record: | 173-72 | |
| Career titles: | 11 | |
| Highest ranking: | No. 5 (നവംബർ 21, 1988) | |
|
Infobox last updated on: N/A. |
||
| Olympic medal record | |||
| Women's Tennis | |||
|---|---|---|---|
| Competitor for |
|||
| സ്വർണ്ണം | 1988 Seoul | Singles | |
| വെങ്കലം | 1988 Seoul | Doubles | |
| Competitor for |
|||
| വെള്ളി | 1992 Barcelona | Singles | |
സ്റ്റെഫാനി മറിയ ഗ്രാഫ് ഒരു മുൻ ജർമൻ ടെന്നിസ് കളിക്കാരിയാണ്. ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരിൽ ഒരാളായി ഇവർ കണക്കാക്കപ്പെടുന്നു. 24 സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടിയ മാർഗരറ്റ് കോർട്ടിന് പിന്നിലായി വനിതകളിലും പുരുഷന്മാരിലും ഏറ്റവുധികം സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടിയ രണ്ടാമത്തെ താരമാണ് ഗ്രാഫ്.
22 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ ഇവർ നേടിയിട്ടുണ്ട്. ഏറ്റവുമധികം സിംഗിൾസ് കിരീടങ്ങൾ നേടിയവരുടെ നിരയിൽ 107 കിരീടങ്ങളുള്ള ഗ്രാഫ് മൂന്നാം സ്ഥാനത്താണ്. മാർട്ടിന നവരത്‌ലൊവ(167 കിരീടങ്ങൾ) ക്രിസ് എവെർട്ട് (154 കിരീടങ്ങൾ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 1999 ഡിസംബറിൽ അസോസിയേറ്റഡ് പ്രെസ് നിയോഗിച്ച വിദഗ്ദ്ധരുടെ സംഘം ഗ്രാഫിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരിയായി തിരഞ്ഞെടുത്തു.
1988-ൽ ഗ്രാഫ് ആ വർഷത്തെ നാല് ഗ്രാൻഡ്സ്ലാമുകളും ഒളിമ്പിക്സിൽ സിംഗിൾസ് സ്വർണവും നേടി. അങ്ങനെ ഇവർ ഗോൾഡൻ സ്ലാം നേടുന്ന ആദ്യ താരമായി.
വിമൺസ് ടെന്നിസ് അസോസിയേഷന്റെ റാങ്കിങ്ങിൽ 377 ആഴ്ചകൾ ഗ്രാഫ് ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഇതിലധികം കാലം ആരും ഒന്നാം റാങ്കിൽ തുടർന്നിട്ടില്ല.
[തിരുത്തുക] അവലംബം
- ↑ Before the German reunification, she played for West Germany