സ്റ്റാർട്ടർ (വൈദ്യുതി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്ലോ സ്റ്റാർട്ടർ

ട്യൂബ് ലൈറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നതിനാവശ്യമായ സർക്യൂട്ടിലെ ഒരു പ്രധാന ഉപകരണമാണ് സ്റ്റാർട്ടർ. ഫിലമെൻറ് ചൂടായിരിക്കുന്ന ട്യൂബ് ലൈറ്റിൻറെ ഇരുവശത്തേക്കും ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി എത്തിക്കുക എന്നതാണ് സ്റ്റാർട്ടർ-ചോക്ക് സർക്യൂട്ടിൻറെ പ്രവർത്തനം.

നാലു കാലുകളുള്ള തെർമ്മൽ സ്റ്റാർട്ടറുകളും മാനുഷ്യനിയന്ത്രിതമായ സ്വിച്ചുകളുമായിരുന്നു 1960 കാലഘട്ടം വരെ നില നിന്നിരുന്നത്. അതിന് ശേഷം സാധാരണയായി ഉപയോഗിച്ചിരുന്നത് ഇന്നും നിലവിലുള്ള 'ഗ്ലോ സ്റ്റാർട്ടറുകൾ' ആണ്. ഉൽകൃഷ്ടവാതകം നിറച്ച ചെറിയൊരു സ്ഫടികപ്പാത്രത്തിലെ ഇരട്ടലോഹങ്ങൾ ചേർത്ത തുറന്ന സ്വിച്ച് ആണ് ഇത്തരം സ്റ്റാർട്ടറുകൾ.

ഇലക്ട്രോണിക് സ്റ്റാർട്ടർ

സർക്യൂട്ടിൽ വൈദ്യുതി കടത്തിവിടുമ്പോൾ ലോഹത്തകിടുകൾക്കിടയിൽ ഒരു വൈദ്യുത സ്ഫുലിംഗം ഉണ്ടാകുകയും അതിൻറെ ചൂടിൽ തകിടുകൾ വളഞ്ഞ് പരസ്പരം മുട്ടി വൈദ്യുതി ബന്ധം പൂർണ്ണമാക്കുകയും ചെയ്യുന്നു. എന്നാൽ അടുത്ത നിമിഷം തന്നെ ചൂട് കുറഞ്ഞ് ലോഹപ്പാളികൾ പഴയപോലെ ആകുന്നു. അങ്ങനെ സർക്യൂട്ടിലെ വൈദ്യുതി ഇടവിട്ടുള്ളതാക്കുന്നു. ഇത് തുടർച്ചയായി സംഭവിക്കുന്ന ഒരു പ്രവർത്തനമാണ്.

അടുത്ത കാലത്തായി ഇലക്ട്രോണിക് സ്റ്റാർട്ടറുകളും ലഭ്യമായിട്ടുണ്ട്. അവ തുടർച്ചയായ സ്ഫന്ദനങ്ങൾക്ക് പകരം, ട്യൂബിൻറെ അഗ്രങ്ങൾ വേണ്ടത്ര ചൂടായതിന് ശേഷം മാത്രം കൃത്യമായ വൈദ്യുതി നൽകുന്നു. അതുകൊണ്ടുതന്നെ ട്യൂബിൻറെ ജീവിതകാലം വർദ്ധിപ്പിക്കുന്നു. ഇതിൻറെ പ്രവർത്തനവും നിർമ്മാണവും വളരെ ബുദ്ധിമുട്ടാതായതിനാൽ സർക്യൂട്ട് മുഴുവൻ ഒരു ഐ സിക്കുള്ളിൽ ഒതുക്കിയിരിക്കുന്നു.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റാർട്ടർ_(വൈദ്യുതി)&oldid=2286668" എന്ന താളിൽനിന്ന് ശേഖരിച്ചത്