സ്റ്റാഫൊർഡ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറ്റി ഓഫ് സ്റ്റാഫൊർഡ്
—  നഗരം  —
സ്വാഗതചിഹ്നം
ടെക്സസിൽ സ്റ്റാഫൊർഡിന്റെ സ്ഥാനം
സ്ഥാനം: 29°37′27″N 95°33′48″W / 29.62417°N 95.56333°W / 29.62417; -95.56333
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം ടെക്സസ്
കൗണ്ടികൾ ഫോർട്ട് ബെൻഡ്, ഹാരിസ്
വിസ്തീർണ്ണം
 • Total 7.0 sq mi (18.1 km2)
 • Land 7.0 sq mi (18.1 km2)
 • Water 0.0 sq mi (0.0 km2)
Elevation 85 ft (26 m)
ജനസംഖ്യ (2000)
 • Total 15,681
 • സാന്ദ്രത 2,247.1/sq mi (867.6/km2)
സമയമേഖല സെണ്ട്രൽ (CST) (യു.ടി.സി.-6)
 • (വേനൽക്കാലസമയം) CDT (യു.ടി.സി.-5)
പിൻകോഡുകൾ 77477, 77497
Area code(s) 281
FIPS കോഡ് 48-69908[1]
GNIS ഫീച്ചർ ID 1347777[2]

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രൊപ്പൊളിറ്റൻ ഏരിയയില്പ്പെട്ട ഒരു നഗരമാണ്‌ സ്റ്റാഫൊർഡ് . സ്റ്റാഫൊർഡിന്റെ മിക്ക ഭാഗവും ഫോർട്ട് ബെൻഡ് കൗണ്ടിയിലാണ്‌, ബാക്കി കുറച്ച് ഭാഗം ഹാരിസ് കൗണ്ടിയിലും. 2000ലെ യു.എസ്. സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 15,681 ആണ്‌. ടെക്സസിലെ ഏക മുനിസിപ്പൽ സ്കൂൾ ഡിസ്ട്രിക്ട് ആയ സ്റ്റാഫൊർഡ് മുനിസിപ്പൽ സ്കൂൾ ഡിസ്ട്രിക്ട് ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്. ഹ്യൂസ്റ്റൺ കമ്മ്യൂണിറ്റി കോളജ് സിസ്റ്റത്തിന്റെ ഭാഗമായി നഗരത്തിൽ കോളേജിന്റെ ഒരു ക്യാമ്പസുമുണ്ട്.

1995ലെ കണക്കുപ്രകാരം സ്റ്റാഫൊർഡിൽ മുനിസിപ്പൽ പ്രോപ്പർട്ടി നികുതി ഇല്ല. മാത്രവുമല്ല വില്പ്പന നികുതി അടുത്തുള്ള നഗരങ്ങളേക്കാൾ 0.5% കുറവുമാണ്‌. യുണൈറ്റഡ് പാഴ്സൽ സർവീസ്, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, ടൈക്കൊ മുതലായ കമ്പനികൾക്ക് സ്റ്റാഫോർഡിൽ ഓഫീസുകളുണ്ട്. 2008ൽ സ്റ്റാഫൊർഡ് മേയർ ലിയൊണാർഡ് സ്കാർസെല്ല ആണ്‌. ആജീവനാന്തം നഗരത്തിൽ സ്ഥിരതാമസമായിരുന്ന ഇദ്ദേഹം 1969ൽ ആണ്‌ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.

സ്റ്റാഫോർഡ് സിറ്റി കൗൺസിലിലെ മെംബർമാരിൽ മലയാളിയായ കെൻ മാത്യു 2006ൽ കൗൺസിൽ മെംബറായി തിരഞ്ഞെടുക്കപ്പെട്ടു. [3]

[തിരുത്തുക] അവലംബം

  1. "American FactFinder". United States Census Bureau. http://factfinder.census.gov, ശേഖരിച്ചത്: 2008-01-31. 
  2. "US Board on Geographic Names". United States Geological Survey. 2007-10-25. http://geonames.usgs.gov, ശേഖരിച്ചത്: 2008-01-31. 
  3. http://www.cityofstafford.com/government_departments/city_government/councilemembers.htm

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സ്റ്റാഫൊർഡ്_(ടെക്സസ്)&oldid=1111991" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ