സ്മാർട്ട് സിറ്റി, കൊച്ചി
![]() |
|
| വ്യവസായം | വിവരസാങ്കേതികവിദ്യ ബിസിനസ് പാർക്ക് |
|---|---|
| Genre | ഇൻഫ്രാസ്ട്രക്‌ച്ചർ സേവന ദാതാക്കൾ |
| ആസ്ഥാനം | കൊച്ചി, ഇന്ത്യ |
കേരള സർക്കാരും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീകോം ഇൻവെസ്റ്റ്മെന്റ്സും സംയുക്തമായി കൊച്ചിയിൽ സ്ഥാപിക്കുന്ന ഉദ്യമമാണിത്. ഇരുവരും രൂപപ്പെടുത്തിയ സ്മാർട്ട്സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് പദ്ധതി ചുമതല. സർക്കാരിന്റെ ഓഹരി പതിനാറ് ശതമാനമാണ്. മുതൽമുടക്കിന്റെ 84 ശതമാനമാണ് ടീകോം നൽകുക. കൊച്ചി സ്മാർട്ട്സിറ്റിയിൽ സ്ഥാപിക്കുന്ന കെട്ടിടങ്ങളുടെ മൊത്തം വിസ്തൃതി 8.8 ദശലക്ഷം ചതുരശ്ര മീറ്ററാണ്. ഇതിലെ 60 ശതമാനം ഭാഗത്തും ഐ.ട്/ഐ.ടി അനുബന്ധസ്ഥാപനങ്ങളാകണം.
2007 നവംബർ 15-ന് പാട്ടക്കാരാറിൽ ടീകോം അധികൃതരുമായി ഒപ്പു വെച്ചു. 2007 നവംബർ 16-ന് തറക്കല്ലിട്ടു.
ഉള്ളടക്കം |
പദ്ധതി തുടക്കം [തിരുത്തുക]
കൊച്ചി സ്മാർട്ട് സിറ്റി എന്ന പദ്ധതി 2003 ലെ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ കേരള ഗവൺമെന്റിലെ ഐ.ടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി രൂപ രേഖ തയ്യാറാക്കുകയും ദുബായ് ഇന്റർനെറ്റ് സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാൻ തീരുമാനിക്കുകയും ചെയ്തതാണ്. പിന്നീട് മുഖ്യ മന്ത്രിയായ ഉമ്മൻ ചാണ്ടി ദുബായ് ഇന്റർനെറ്റ് സിറ്റിയെ പദ്ധതിയെ പറ്റി പഠനം നടത്താൻ വേണ്ടി കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് ഹോൾഡിംഗ്സ് എന്ന വൻകിയസ്ഥാപനപ്രതിനിധികളുമായി 2005 ൽ ധാരണാപത്രം ഒപ്പിട്ടു.[1]
പ്രതിപക്ഷനിസ്സഹകരണം [തിരുത്തുക]
സംസ്ഥാനത്തിന്റെ ഐടി മേഖലയിലെ വളർച്ച മുരടിപ്പിക്കുന്നതുൾപ്പെടെ പല വിവാധ വ്യവസ്ഥകളുൾപ്പെട്ടിരുന്ന കരാർ പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടർന്ന് ദുബായ് ഇന്റർനെറ്റ് സിറ്റിയുമായി ഒപ്പിടാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല[അവലംബം ആവശ്യമാണ്].2011 ജനുവരി വരെ പദ്ധതി അനിശ്ചിതത്വത്തിലായി.
പദ്ധതി പുനരവലോകനം [തിരുത്തുക]
കരാറിലെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കി ഇടതുപക്ഷ സർക്കാർ വ്യവസായ പ്രമുഖനായ എം.എ. യൂസഫലിയുടെ മദ്ധ്യസ്ഥതയിലൂടെ കരാർ ഒപ്പ് വെച്ചു.
2011 ഫെബ്രുവരി 2-നു് സ്മാർട്ട് സിറ്റി കരാറിൽ കേരള ഗവൺമെന്റ് ഒപ്പു വെച്ചു[2].
അവലംബം [തിരുത്തുക]
- ↑ മാതൃഭൂമി ഇയർബുക്ക് 2013, പേജ് 36
- ↑ സ്മാർട്ട് സിറ്റി കരാറിൽ ഒപ്പുവച്ചു
