ഗോളാഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(സ്ഫെറോയ്ഡ് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
oblate spheroid prolate spheroid

ഒരു ദീര്‍ഘവൃത്തത്തെ അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ്‌ സ്ഫെറോയ്ഡ്.

[തിരുത്തുക] അളവുകള്‍

സ്ഫെറോയ്ഡിനെ വിശദീകരിക്കുന്നതിന്‌ അതിന്റെ സെമീ മേജര്‍ ആക്സിസ് (a), സെമീ മൈനര്‍ ആക്സിസ് (b) എന്നിവയോ സെമീ മേജര്‍ ആക്സിസ് (a), പരപ്പ് (flattening) (f) എന്നീ അളവുകളോ ആണ്‌ ഉപയോഗിക്കുന്നത്.

float

o\!\varepsilon=\arccos\left(\frac{b}{a}\right)=2\arctan\left(\sqrt{\frac{a-b}{a+b}} \right);\,\! f=2\sin\left(\frac{o\!\varepsilon}{2}\right)^2=1-\cos(o\!\varepsilon)=\frac{a-b}{a};\,\!

f-ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. f പൂജ്യമാണെങ്കില്‍ രണ്ട് ആക്സിസുകളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും. പരപ്പ് (f) പോലെത്തന്നെ സ്ഫെറോയ്ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ്‌ എസ്സെണ്ട്രിസിറ്റി (eccentricity), (e)[1].

e^2=\sin(o\!\varepsilon)^2=\frac{a^2-b^2}{a^2};\,\!

[തിരുത്തുക] ഭൂമി

പ്രധാന ലേഖനം: ഭൂമി

ഭൂമിയുടെ ആകൃതി ഒരു സ്ഫെറോയ്ഡിനോടാണ്‌ ഏറ്റവും സാദൃശ്യം പുലര്‍ത്തുന്നത്. അതിന്റെ പരപ്പ്,f = 0.003353 ആണ്‌. f വളരെച്ചെറിയ ഒരു സംഖ്യയായതിനാല്‍ അതിന്റെ വ്യുല്‍ക്രമമാണ്‌ (\frac{1}{f}) പൊതുവേ ഇത്തരം മേഖലകളില്‍ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേള്‍ഡ് ജിയോഡെറ്റിക് സിസ്റ്റം 1984 (WGS 84) രീതിയില്‍ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്ഫെറോയ്ഡ് ആയാണ്‌ കണക്കാക്കുന്നത്[1].

a = 6378137.0 മീറ്റര്‍
b = 6356752.31423 മീറ്റര്‍
\frac{1}{f}=298.257223563

[തിരുത്തുക] അവലംബം

  1. 1.0 1.1 ESRI Arc GIS 9.1 Help
"http://ml.wikipedia.org/wiki/%E0%B4%97%E0%B5%8B%E0%B4%B3%E0%B4%BE%E0%B4%AD%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം