സ്പൈഡര്‍-മാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ അമേസിങ് സ്പൈഡര്‍-മാന്‍ #23 (ഏപ്രില്‍ 1965). കവര്‍ ചിത്രം സഹ-നിര്‍മാതാവ് കൂടിയായ സ്റ്റീവ് ഡിറ്റ്കോയുടേത്.
മാര്‍വല്‍ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡര്‍-മാന്‍. സ്റ്റാന്‍ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവര്‍ ചേര്‍ന്നാണ് ഈ കഥാപാത്രത്തെ നിര്‍മിച്ചത്. പീറ്റര്‍ പാര്‍ക്കര്‍ എന്നാണ് സ്പൈഡര്‍ മാന്റെ യഥാര്‍ത്ഥ പേര്. ഒരിക്കല്‍ അണുവിസരണമുള്ള ഒരു ചിലന്തിയുടെ കടിയേല്‍ക്കുന്നതോടെ ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥിയായ പീറ്റര്‍ പാര്‍ക്കര്‍ക്കറിന് ചിലന്തിയൊട് സമാനമായ ചില അമാനുഷിക ശക്തികള്‍ ലഭിക്കുന്നു. പിന്നീട് അദ്ദേഹം സ്പൈഡര്‍-മാന്‍ എന്ന പേരില്‍ ദുഷ്ടശക്തികള്‍ക്കെതിരെ പോരാടുന്നു.