സ്പേസ് കമാൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിപ്പിച്ച ആദ്യ ടിവി റിമോട്ട് കൺട്രോളർ ആണ് സ്പേസ് കമാൻഡ്. ഇതിലെ ബട്ടൺ അമർത്തുമ്പോൾ ഒരു ഹാമർ അലൂമിനിയം ദണ്ഡിൽ തട്ടി ശബ്ദം ഉണ്ടാക്കുന്നു. വിവിധ ആവൃത്തികളുള്ള ദണ്ഡ് ഉണ്ടാകും. ടെലിവിഷൻ സെറ്റിലുള്ള മൈക്ക്, ശബ്ദം സ്വീകരിച്ച് അതേ ആവൃത്തിയിൽ ട്യൂൺ ചെയ്തിട്ടുള്ള പരിപഥത്തെ(സർക്യൂട്ടിനെ) പ്രവർത്തിപ്പിക്കും. മാത്രമല്ല ഇതിൽ ബാറ്ററിയും വേണ്ട. 1956ൽ റോബർട്ട് അഡ്ലർ ആണ് ഇത് കണ്ടെത്തിയത്.

"https://ml.wikipedia.org/w/index.php?title=സ്പേസ്_കമാൻഡ്&oldid=1340373" എന്ന താളിൽനിന്ന് ശേഖരിച്ചത്