സ്പുട്നിക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യന്‍ ആദ്യമായി നിര്‍മ്മിച്ച കൃത്രിമ ഉപഗ്രഹമാണ് സ്ഫുട്നിക്. (യഥാര്‍ത്ഥനാമം-സ്ഫുട്നിക്-1) സോവിയറ്റ് യൂണിയന്‍ നിര്‍മ്മിച്ച് ഈ ഉപഗ്രഹം 1957 ഒക്ടോബര്‍ 4-നാണ് ഭ്രമണപഥത്തിലെത്തിയത്. സ്ഫുട്നിക്കാണ് ബഹിരാകാശയുഗത്തിന് തുടക്കം കുറിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമയല്ല മറിച്ച് യാദൃശ്ചികമായ ഒരു ബാലിസ്റ്റിക് പരീഷണമാണ് ഇതില്‍ കലാശിച്ചത്. കാര്യമായ പര്യവേക്ഷണ സാമഗ്രികള്‍ ഒന്നും തന്നെ ഇല്ലായിരുന്ന സ്ഫുട്നിക് ഭൂമിയെ വലം വച്ചതല്ലാതെ വലിയ രേഖകള്‍ ഒന്നും ശേഖരിച്ചില്ല.

