സോള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സോള്‍
Seoul-Yeouido.at.dawn-01.jpg
Yeouido Island, Seoul

കൊറിയന്‍ പേര്‌
ഹന്‍‌ഗുള്‍ 서울특별시
ഹന്‍‌ജ 서울
Revised Romanization Seoul Teukbyeolsi
McCune-Reischauer Sŏul T'ŭkpyŏlsi
Short name
ഹന്‍‌ഗുള്‍ 서울
Revised Romanization Seoul
McCune-Reischauer Sŏul
സ്ഥിതിവിവരക്കണക്കുകള്‍
വിസ്തീര്‍ണ്ണം 605.33 km² (233.72 ച. മൈ.[1]
ജനസംഖ്യ (2006) 10,356,000 (Metropolitan area 23 million) [1]
ജനസാന്ദ്രത 17,108 /km² (44,310 /sq mi)
സര്‍ക്കാര്‍ Seoul Metropolitan Government
മേയര്‍ Oh Se-hoon
Administrative divisions 25 gu
Region Seoul National Capital Area
Dialect Seoul dialect
സ്ഥാനം സൂചിപ്പിക്കുന്ന ഭൂപടം
Map of location of Seoul.
Map of location of Seoul.

ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമാണ് സോള്‍. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെയാണ്. നഗരത്തിലെ ജനസംഖ്യ 1 കോടിയിലധികവും മെട്രോപൊളിറ്റന്‍ പ്രദേശത്തെ ജനസംഖ്യ 2.3 കോടിയിലധികവുമായ സിയോള്‍ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലും മെട്രോപൊളിറ്റന്‍ നഗരങ്ങളിലും ഒന്നാണ്. കേന്ദ്ര ഗവണ്മെന്റ് നേരിട്ട് ഭരിക്കുന്ന നഗരങ്ങളിലൊന്നാണിത്.

രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള ഹാന്‍ നദീ തടത്തിലാണ് സിയോള്‍ നഗരം സ്ഥിതിചെയ്യുന്നത്. ഉത്തര കൊറിയയുമായുള്ള അതിര്‍ത്തി നഗരത്തില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണ്.

സിയോള്‍ ആദ്യമായി ചരിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഇന്നത്തെ സോളിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന സോങ്പ-ഗൂവിന് ചുറ്റുമായുള്ള പ്രദേശത്ത് 18ആം നൂറ്റാണ്ടില്‍ ബെക്ജെ രാജവംശം അവരുടെ തലസ്ഥാനമായ വിരേസോങ് സ്ഥാപിച്ചതോടയാണ്. ജൊസോണ്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന നംഗ്യോങ് എന്ന നഗരത്തില്‍ നിന്നാണ് ഇന്നത്തെ സോള്‍ നഗരം ഉടലെടുത്തത്.

സോള്‍ കേന്ദ്ര തലസ്ഥാന പ്രദേശത്ത് ഏകദേശം 2.3 കോടി ജനങ്ങള്‍ വസിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും ജനസംഖ്യയേറിയ രണ്ടാമത്തെ മെട്രൊപൊളിറ്റന്‍ പ്രദേശമാണ്.[2] ദക്ഷിണ കൊറിയയുടെ ആകെ ജനസംഖ്യയുടെ പകുതി സിയോള്‍ കേന്ദ്ര തലസ്ഥാന പ്രദേശത്തും കാല്‍ ഭാഗം സിയോള്‍ നഗരത്തിലുമാണ്. ഇത് സിയോളിനെ രാജ്യത്തെ പ്രധാന രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രമാക്കുന്നു. നിത്യ ചെലവ് ഏറ്റവും കൂടിയ ലോകത്തിലെ മൂന്നാമത്തെ നഗരവും ഏഷ്യയിലെ ഒന്നാമത്തെ നഗരവുമാണ് സോള്‍.[3]

1988-ലെ ഒളിമ്പിക്സ് മല്‍സരങ്ങള്‍ ഇവിടെയാണ്‌ നടത്തപ്പെട്ടത്. [4]

[തിരുത്തുക] അവലംബം

  1. 1.0 1.1 Seoul Metropolitan Government - "A Clean, Attractive & Global City, Seoul!"
  2. R.L. Forstall, R.P. Greene, and J.B. Pick, "Which are the largest? Why published populations for major world urban areas vary so greatly", City Futures Conference, (University of Illinois at Chicago, July 2004) – Table 5 (p.34)
  3. Cost of living - The world's most expensive cities. City Mayors.
  4. http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1988

"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം