സോന്‍ നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധ്യ ഇന്ത്യയിലെ ഒരു നദിയാണ് സോന്‍. ഗംഗാ നദിയുടെ ദക്ഷിണ പോഷകനദികളില്‍ ഏറ്റവും വലുതാണിത്. ഏകദേശം 784 കിലോമീറ്റര്‍(487മൈല്‍) നീളമുള്ള സോന്‍ ഇന്ത്യയിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ്. ഛത്തീസ്‌ഗഢ് സംസ്ഥാനത്തിലാണ് ഇതിന്റെ ഉദ്ഭവസ്ഥാനം.
[തിരുത്തുക] പ്രയാണം
ഉദ്ഭവസ്ഥാനത്തുനിന്ന് വടക്ക്-വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മധ്യപ്രദേശിലൂടെ ഒഴുകുന്നു. തെക്ക് പടിഞ്ഞാറ്-വടക്ക് കിഴക്കന്‍ ഡിശയില്‍ സ്ഥിതിചെയ്യുന്ന കൈമുര്‍ പര്‍വതനിരകള്‍ നദിയുടെ തുടര്‍ന്നുള്ള പ്രയാണത്തിന് തടസമാകുന്നതിനാല്‍ ഒഴുക്ക് കിഴക്ക് ദിശയിലേക്ക് മാറുന്നു. പിന്നീട് കൈമൂര്‍ പ്രര്‍വതനിരകള്‍ക്ക് സമാന്തരമായി കിഴക്ക്-വടക്ക് കിഴക്കന്‍ ദിശയില്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥനങ്ങളിലൂടെ ഒഴുകുന്നു.
[തിരുത്തുക] പോഷകനദികള്‍
[തിരുത്തുക] ഇന്ദ്രാപുരി അണക്കെട്ട്
സോന്‍ നദിക്ക് കുറുകേയുള്ള ഇന്ദ്രാപുരി അണക്കെട്ട് ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ടുളില്‍ ഒന്നാണ്. വലരെ വലിയ അളവില്‍ ജലം ശേഖരിക്കുന്ന ഈ അണക്കെട്ട് ബീഹാറിലെ ഡെഹ്രി നഗരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. അതില്‍ നിന്നൊഴുകുന്ന രണ്ട് പ്രധാന കനാലുകളും മറ്റ് ചെറിയ കനാലുകളും ചേര്‍ന്നാണ് ബീഹാറിന്റെ മധ്യ,പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മുഴുവന്‍ ജലസേചനം നടത്തുന്നത്
| ഭാരതത്തിലെ പ്രമുഖ നദികള്‍ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |

