സൊറോസ്ട്രിയന്‍ മതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സൊറോസ്ട്രിയര്‍ എന്ന ഇറാനിയന്‍ പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ്‌ സൊറോസ്ട്രിയന്‍ മതം. ഒരു കാലത്ത് വിശാല ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മതമായിരുന്നു ഇത്. ഇന്ന് ഇന്ത്യ, ഇറാന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലായി രണ്ടരലക്ഷത്തോളം വിശ്വാസികളാണ്‌ ഈ മതത്തിനുള്ളത്.

സൊറോസ്ട്രിയറുടെ ആശയങ്ങള്‍ അടങ്ങിയിട്ടുള്ള ഗ്രന്ഥമാണ്‌ അവെസ്ത. അവെസ്തയിലെ ഭാഷക്കും ഇതില്‍ വിവരിച്ചിരിക്കുന്ന ആചാരങ്ങള്‍ക്കും വേദങ്ങളുമായി സാമ്യമുണ്ട്[1]‌.

[തിരുത്തുക] ഇന്ത്യയില്‍

ഇറാനില്‍ നിന്നും ഇന്ത്യയില്‍ കുടിയേറിയ സൊറോസ്ട്രിയന്‍ വിശ്വാസികള്‍ ഇന്നത്തെ ഗുജറാത്ത് -മഹാരാഷ്ട്ര ഭാഗങ്ങളിലെ കടലോരനഗരങ്ങളില്‍ എത്തിച്ചേര്‍ന്നു. ഇന്നത്തെ പാര്‍സികളുടെ മുന്‍ഗാമികളാണ്‌ ഇവര്‍[1].

[തിരുത്തുക] അവലംബം

  1. 1.0 1.1 "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 73. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം