സൈലന്റ് സ്പ്രിങ്ങ്
| സൈലന്റ് സ്പ്രിങ്ങ് | |
|---|---|
![]() |
|
| കർത്താവ് | റെയ്ച്ചൽ കാഴ്സൺ |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ഭാഷ | ഇംഗ്ലീഷ് |
| വിഷയം | ഹരിത സാഹിത്യം |
| പ്രസാധകർ | Houghton Mifflin |
| പ്രസിദ്ധീകരിച്ച വർഷം | സെപ്റ്റംബർ 1962 |
പ്രശസ്ത സമുദ്ര ജീവിശാസ്ത്രജ്ഞയും ഹരിത സാഹിത്യകാരിയുമായ റെയ്ച്ചൽ കാഴ്സൺ എഴുതിയ ഒരു പുസ്തകം ആണു് സൈലന്റ് സ്പ്രിങ്ങ്[1](Silent Spring). 1962 സെപ്റ്റംബറിൽ പുറത്തുവന്ന ഈ പുസ്തകം പരിസ്ഥിതി വാദത്തിനു ഒരു പുതിയ മാനം നൽകി.കീടനാശിനികൾക്കെതിരായ സാമൂഹിക അവബോധം നിർമ്മിക്കാൻ സൈലന്റ് സ്പ്രിങ്ങ് സഹായകമായി. [2] മസാച്യുസെറ്റ്സിലെ ലോങ് ഐലൻഡിൽ ക്രാൻബെറി ചെടികളിൽ ഇരട്ടവാലൻ കീടങ്ങൾക്കെതിരെ അമിനൊട്രയാസോൾ പ്രയോഗം നടത്തിയ ഗവണ്മെന്റിനെ കീടനാശിനികളുടെ മാരക പാർശ്വ ഫലങ്ങൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിലായിരുന്നു റെയ്ച്ചൽ കാഴ്സൺ. 1972 ഇൽ അവരുടെ കൂടി ശ്രമഫലമായി, കീടനാശിനി ദുരുപയോഗം ഉണ്ടാക്കുന്ന തീവ്ര പരിസ്ഥിതി നാശത്തെപ്പറ്റി പഠിക്കാൻ ഒരു അമേരിക്കൻ സമിതി നിലവിൽ വന്നു. ഈ സമിതി മുലപ്പാലില്‍ ഡി. ഡി. റ്റി.യുടെ അംശം കണ്ടെത്തിയതിനെ തുടർന്നു ഡി. ഡി. റ്റി. പൂർണമായും അമേരിക്കയിൽ നിരോധിച്ചു.
