സൈനുദ്ദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈനുദ്ദീൻ
Zainuddin.jpg
തൊഴിൽ അഭിനേതാവ്, മിമിക്രി കലാകാരൻ
സജീവം 1986-1999

മലയാള ചലച്ചിത്രത്തിലെ ഒരു നടനായിരുന്നു സൈനുദ്ദീൻ. അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങിയത് ഒരു മിമിക്രി കലാകാരനായിട്ടായിരുന്നു. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി സ്ഥാപനത്തിലൂടെയാ‍ണ് സൈനുദ്ദീൻ മിമിക്രി രംഗത്തേക്ക് വന്നത്. പ്രസിദ്ധ നടനായ മധുവിനെ അനുകരിക്കുന്നതിൽ സൈനുദ്ദീൻ വളരെ അറിയപ്പെട്ടിരുന്നു. [1].

ആദ്യചലച്ചിത്രം പി. എ. ബക്കർ [2]സംവിധാനം ചെയ്ത ചാപ്പ ആയിരുന്നു. അതിനുശേഷം 150ലധികം മലയാള ചലച്ചിത്രങ്ങളിൽ സൈനുദ്ദീൻ അഭിനയിച്ചു. മലയാള ചലച്ചിത്ര സംഘടനായ അമ്മ സംഘടിപ്പിച്ചിരുന്ന സ്റ്റേജ് പരിപാടികളിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു സൈനുദ്ദീൻ. ശ്വാസകോശ സംബദ്ധമായ രോഗങ്ങളാൽ അദ്ദേഹം 1999 നവംബർ 4 ന് അന്തരിച്ചു. [3]. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പഞ്ചപാണ്ഡവർ ആയിരുന്നു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സൈനുദ്ദീൻ&oldid=1685961" എന്ന താളിൽനിന്നു ശേഖരിച്ചത്