സേവനാഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സേവനാഴി

ഒരു അടുക്കള ഉപകരണം ആണ് സേവനാഴി. തമിഴ്‌ ഭക്ഷണമായ സേവൈ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. നാഴി എന്ന തമിഴ് വാക്കിന് കുഴൽ എന്നും അർഥം ഉണ്ട്. സേവൈ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന കുഴൽ എന്ന അർത്ഥത്തിലാണ് ഈ ഉപകരണത്തിന് സേവനാഴി എന്ന പേര് ലഭിച്ചത്. കേരളത്തിൽ പ്രധാനമായും ഇടിയപ്പം എന്ന പലഹാരം ഉണ്ടാക്കാൻ ആണു ഇതു ഉപയോഗിക്കുന്നത്. ഇടിയപ്പത്തിനു ചില നാട്ടിൽ നൂൽപ്പുട്ട് എന്നും പറയാറുണ്ട്.ആദ്യ കാലത്ത് തടി കൊണ്ടുള്ളവയാണ് ഉപയോഗിച്ചിരുന്നത്. അലുമിനിയം കൊണ്ടോ ഓട് എന്ന ലോഹസങ്കരം കൊണ്ടോ ഉള്ള സേവനാഴികൾ ലഭ്യമാണ്.

തടിയിലുള്ള സേവനാഴി

ഇതിനു രണ്ട് ഭാഗങ്ങൾ ഉണ്ട്. നാഴിയുടെ രൂപത്തിൽ അടിഭാഗത്തു ചെറിയ ചെറിയ ദ്വാരങ്ങൾ ഉള്ള ഒരു പാത്രവും അതിലേക്കു ഇറക്കാൻ കഴിയുന്ന മറ്റൊരു ഭാഗവും. നാഴിയുടെ രൂപത്തിലുള്ള പാത്രത്തിലേക്കു കുഴച്ച മാവു നിറച്ച് മറ്റേ ഭാഗം കൊണ്ട് അമർത്തുമ്പോൾ ദ്വാരങ്ങളിലൂടെ നൂൽ രൂപത്തിൽ അതു വെളിയിൽ വരുന്നു. ദ്വാരമുള്ള പാളി നീക്കം ചെയ്യാവുന്ന വിധത്തിൽ ഉള്ളതാണ്. ഇതിന് അച്ച് അല്ലെങ്കിൽ ചില്ല് എന്നു പറയുന്നു. അച്ചുകളിലെ ദ്വാരത്തിന്റെ വലിപ്പത്തിനും രൂപത്തിനും അനുസരിച്ചു മുറുക്ക് (നുറുക്ക്), മധുരസേവ, പക്കാവട മുതലായ പലഹാരങ്ങൾ ഉണ്ടാക്കാൻ കഴിയും.

ചിത്രശാല[തിരുത്തുക]

നൂലപ്പം അച്ച്
"https://ml.wikipedia.org/w/index.php?title=സേവനാഴി&oldid=4024641" എന്ന താളിൽനിന്ന് ശേഖരിച്ചത്