സെർജി ഐസൻസ്റ്റീൻ
| സെർജി ഐസൻസ്റ്റീൻ | |
|---|---|
| ജനനം | സെർജി മിഖായിലോവിച്ച് ഐസൻസ്റ്റീൻ ജനുവരി 23, 1898 റിഗ, റഷ്യൻ സാമ്രാജ്യം |
| മരണം | ഫെബ്രുവരി 11, 1948 മോസ്കോ, സോവിയറ്റ് യൂനിയൻ |
| സജീവം | 1923-1946 |
| ജീവിത പങ്കാളി | പെറ അറ്റാഷേവ (1934-1948) |
സെർജി മിഖായിലോവിച്ച് ഐസൻസ്റ്റീൻ (റഷ്യൻ: Сергей Михайлович Эйзенштейн; ജനുവരി 23, 1898 – ഫെബ്രുവരി 11, 1948) ലോകപ്രശസ്തനായ റഷ്യൻ ചലച്ചിത്ര സംവിധായകനായിരുന്നു. സ്‌ടൈക്ക്, ബാറ്റിൽഷിപ്പ് പൊട്ടംകിൻ, ഒക്ടോബർ തുടങ്ങിയ നിശ്ശബ്ദ ചലച്ചിത്രങ്ങളിലൂടെയാണ് ഐസൻസ്റ്റീൻ പ്രശസ്തനായത്. സെന്റ്പീറ്റേഴ്‌സ്ബർഗിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത (1916)ശേഷം സ്കൂൾ ഒഫ് ഫൈൻ ആർട്‌സിൽ ചേർന്നു. റഷ്യൻ ചെമ്പടയിൽ കുറച്ചുനാൾ സേവനമനുഷ്ഠിച്ചു(1918).മോസ്‌കോയിലെ പീപ്പിൾസ് തിയേറ്ററുമായി ബന്ധപ്പെടുകയും (1920) സഹസംവിധായകനായിത്തീരുകയും ചെയ്തു. ഇക്കാലത്ത് നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടു്.1921-ൽ സ്റ്റേറ്റ് സ്കൂൾ ഫോർ സ്റ്റേജ് ഡയറക്ഷനിലെ വിദ്യാർത്ഥിയായി. 1924-ൽ പ്രഥമ ചിത്രമായ സ്‌ട്രൈക് നിർമിച്ചു. അടുത്ത കൊല്ലം ലോകസിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ ബാറ്റിൽഷിപ്പ് പോടെംകിൻ പുറത്തിറങ്ങി. ഈ ചിത്രം ഐസെൻസ്റ്റൈന്റെ മൊാഷ് തിയറിയുടെ നിദർശനം കൂടിയാണ്. ഒക്‌ടോബർ, ഇവാൻ ദ ടെറിബിൾ (1944-58), അലക്‌സാർ നെവ്‌സ്കി (1938) എന്നിവയാണ് മറ്റ് പ്രഖ്യാത ചിത്രങ്ങൾ.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Sergei Eisenstein
- Discussion with Stalin regarding Ivan the Terrible
- Eisenstein on Google video
- Sergei Eisenstein Is Dead In Moscow; New York Times
- Sergei Eisenstein's Strike watchable and downloadable with Esperanto subtitles
- Sergei Eisenstein's The Battleship Potemkin watchable and downloadable with Esperanto subtitles