സെസമി സ്ട്രീറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സെസമി സ്ട്രീറ്റ് | |
|---|---|
സെസമി സ്ട്രീറ്റ്' 4135-ആമത് എപ്പിസോഡ് മുതലുള്ള ടൈറ്റിൽ കാർഡ് |
|
| സൃഷ്ടിച്ചത് | ജൊവാൻ ഗാൻസ് കൂണി ലോയ്ഡ് മോറിസെറ്റ് |
| രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
| ഭാഷ(കൾ) | ഇംഗ്ലീഷ് |
| സീസണുകളുടെ എണ്ണം | 39 |
| എപ്പിസോഡുകളുടെ എണ്ണം | 4,186 |
| പ്രൊഡക്ഷൻ | |
| Location(s) | മാൻഹട്ടൺ ദ്വീപ് |
| സമയദൈർഘ്യം | 60 മിനിറ്റ് |
| Production company(s) | സെസമി വർക്ക്ഷോപ്പ് ജിം ഹെൻസൺ പ്രൊഡക്ഷൻസ് മാഗ്നെറ്റിക് ഡ്രീംസ് അനിമേഷൻ |
| ബ്രോഡ്കാസ്റ്റ് | |
| ഒറിജിനൽ ചാനൽ | പി.ബി.എസ്. |
| Original run | നവംബർ 10, 1969 – ഇന്നുവരെ |
അമേരിക്കയിലെ, കുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ ടെലിവിഷൻ പരമ്പരയാണ് സെസമി സ്ട്രീറ്റ്. വിദ്യാഭ്യാസവും വിനോദവും സംയോജിച്ച ഈ പരമ്പര ഇന്ന് നിലവിലുള്ള രീതിയിലെ വിദ്യാഭ്യാസ ടെലിവിഷൻ പരിപാടികൾക്ക് തുടക്കം കുറിച്ച ഒന്നാണ്. സെസമി സ്ട്രീറ്റിലെ, ജിം ഹെൻസൺ സൃഷ്ടിച്ച മപ്പറ്റ് കഥാപാത്രങ്ങൾ വളരെ പ്രശസ്തമാണ്. 1969 നവംബർ 10-നാണ് ഇതിന്റെ ആദ്യ പ്രദർശനം നടന്നത്. യു.എസ്. ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവുമധികം കാലം പ്രദർശിപ്പിക്കപ്പെട്ട കുട്ടികളുടെ പരിപാടി ഇതാണ്.[1] യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇതിന്റെ നിർമാതാക്കാൾ മുമ്പ് ചിൽഡ്രൻസ് ടെലിവിഷൻ വർക്ക്ഷോപ്പ് എന്നറിയപ്പെട്ടിരുന്ന സെസമി വർക്ക്ഷോപ്പ് എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ്.
അവലംബം [തിരുത്തുക]
- ↑ Wilson, Craig (2009-01-02). "'Sesame Street' is 40 but young at heart". USA Today. ശേഖരിച്ചത് 2009-10-25.