സെബാസ്റ്റ്യൻ ബീനീക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ജർമൻ ചിത്രകാരനാണ് സെബാസ്റ്റ്യൻ ബീനീക്, സംവിധായകൻ, ഫോട്ടോഗ്രാഫർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1975 ഏപ്രിൽ 24 ൽ പോളണ്ടിലെ ചഴാര്നോവസിയിൽ ജനിച്ചു ന് അന്തരിച്ചു 2022 ഫെബ്രുവരി 9[1].

ജീവചരിത്രം[തിരുത്തുക]

സെബാസ്റ്റ്യൻ ബീനീക് പതിമൂന്ന് വയസ്സു വരെ പോളണ്ടിൽ ജീവിച്ചു. അതിനുശഷം അദ്ദേഹവും കുടുംബവും ജർമ്മനിയിലേക്ക് കുടിയേറി . കുട്ടിക്കാലത്ത് തന്നെ അദ്ദേഹം ചിത്രകലയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇരുപതു വയസ്സിനുള്ളിൽ തന്നെ അദ്ദേഹം നിരവധി ചിത്രപ്രദർശനങ്ങൾ നടത്തി. 1996 ൽ ആർട്ട്‌ യൂണിവേഴ്സിറ്റി ഓഫ്‌ ബ്രൌന്ചെവിക്കിൽ നിന്നും ബിരുദവും ,1998 ൽ ആർട്ട്‌ യൂണിവേഴ്സിറ്റി ഓഫ്‌ ബെർലിനിൽ നിന്നും ബിരുദാനന്തരബിരുദവും നേടി. 2003 ൽ അദ്ദേഹം ചലച്ചിത്ര സംവിധാനകലയിൽ ജർമൻ ഫിലിം ആൻഡ്‌ ടെലിവിഷൻ സ്കൂളിൽ നിന്നും ബിരുദം നേടി . 2011 ൽ അദ്ദേഹത്തിന്റെ ആദ്യ രചന ആയ "റിയൽ ഫേക്ക്" പ്രസിദ്ധീകരിച്ചു.

സെബാസ്റ്റ്യൻ ബീനീക് രചനകൾ[തിരുത്തുക]

  1. 2011 : റിയൽ ഫേക്ക്[2]

സെബാസ്റ്റ്യൻ ബീനീക് ചലച്ചിത്രങ്ങൾ[തിരുത്തുക]

  1. 2002  : സീറോ[3]
  2. 2004  : സാൻഡ്[4]
  3. 2005  : ഷുഗർ[5]
  4. 2007  : ദി ഗാംപ്ലെർസ്[6]
  5. 2008  : സിലവേസ്റ്റെർ ഹോം റൺ[7]

അവലംബം[തിരുത്തുക]

  1. "Sebastian Bieniek died unexpectedly on february 9th 2022" (in ജർമ്മൻ). Retrieved 2022-03-09.
  2. "Books by the artist Sebastian Bieniek" (in ജർമ്മൻ). Retrieved 2022-03-09.
  3. ""Zero", film by Sebastian Bieniek (B1EN1EK), 2002" (in ജർമ്മൻ). Retrieved 2022-03-09.
  4. ""Sand", film by Sebastian Bieniek (B1EN1EK), 2004" (in ജർമ്മൻ). Retrieved 2022-03-09.
  5. ""Sugar" ("Zucker"), short film by Sebastian Bieniek (B1EN1EK), 2005" (in ജർമ്മൻ). Retrieved 2022-03-09.
  6. ""The Gamblers" ("Die Spieler"), film by Sebastian Bieniek (B1EN1EK), 2007" (in ജർമ്മൻ). Retrieved 2022-03-09.
  7. ""Silvester Home Run", short film by Sebastian Bieniek, 2008" (in ജർമ്മൻ). Retrieved 2022-03-09.

അധിക ലിങ്കുകൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ Sebastian Bieniek എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സെബാസ്റ്റ്യൻ_ബീനീക്&oldid=3722274" എന്ന താളിൽനിന്ന് ശേഖരിച്ചത്