സെന്‍ ബുദ്ധമതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹായാന ബുദ്ധമതത്തിന്റെ ചീന-ജപ്പാന്‍ ശാഖയാണ് സെന്‍ ബുദ്ധമതം. ധ്യാനത്തിനു കൂടുതല്‍ പ്രാധാന്യം കല്പിച്ചുകൊണ്ടുള്ള ഒരു മാര്‍ഗ്ഗമാണിത്. ഇന്ത്യയിലെ തമിഴ്നാട്ടില്‍ ജീവിച്ചിരുന്ന പല്ലവ രാജകുമാരനായിരുന്ന ബോധിധമ്മന്‍ (ബോധിധര്‍മ്മന്‍) അണ് ചീനയിലെത്തി സെന്‍ ബുദ്ധമതം പ്രചരിപ്പിച്ചത് എന്നാണ് ഐതിഹ്യം. ശ്രീബുദ്ധന്റെ മരണശേഷം ആയിരം വര്‍ഷം കഴിഞ്ഞാണ് ഈ ശാഖ ഉണ്ടാകുന്നത്. ധ്യാനമാര്‍ഗ്ഗം എന്ന നിലയില്‍ ശ്രീബുദ്ധന്റെ ആദ്യകാല സിദ്ധാന്തങ്ങളിലേക്ക് മറ്റു മാര്‍ഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു തിരിച്ചു പോക്കാണ് ഈ മാര്‍ഗ്ഗം.