സെക്കോയ
അമേരിക്കൻ ഊർജ്ജവകുപ്പിന്റെ കാലിഫോർണിയയിലെ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയിൽ സ്ഥാപിച്ചിച്ചുള്ള ലോകത്തെ ഏറ്റവും വേഗമേറിയ കമ്പ്യൂട്ടറാണ് സെക്കോയ(IBM Sequoia). 15 ലക്ഷം പ്രോസസ്സർ കോറുകളാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. ഏറ്റവും ഊർജ്ജക്ഷമമായ കമ്പ്യൂട്ടർ എന്ന ബഹുമതിയും ഇതിനാണ്.[1]IBM's BlueGene/Q സെർവറുകളാണ് ഈ സിസ്റ്റത്തിൽ ഉപയോഗിക്കുന്നത്. അമേരിക്കയിലെ നാഷണൾ ന്യൂക്ളിയാർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനുവേണ്ടിയാണ് ഇത് ഐ.ബി.എം നിർമ്മിച്ചത്. ഈ സൂപ്പർ കമ്പ്യൂട്ടർ മുഴുവനായി ലിനക്സിൽ ആണ് റൺ ചെയ്യുന്നത്. ഇതിൽഫയൽ സിസ്റ്റം ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കപ്പെട്ട 98000-ത്തോളം നോടുകളിൽ കമ്പ്യൂട്ടർ നോട് ലിനക്സ് -ഉം 768 I/O നോടുകളിൽ റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ്-ഉം ആണ് റൺ ചെയ്യുന്നത്.
ഉള്ളടക്കം |
പ്രത്യേകതകൾ [തിരുത്തുക]
TOP500 പ്രോജക്ട് കമ്മിറ്റിയാണ് ഐ.ബി.എം സെക്കോയയെ ലോകത്തിലെ ഏറ്റവും വേഗത കൂടിയ സൂപ്പർകമ്പ്യൂട്ടറായി 2012 ഏപ്രിൽ 18 ന് പ്രഖ്യാപിച്ചത്. 16.32 പെറ്റാഫ്ലോപ്പ് വേഗതയാണ് ഇത് ആർജ്ജിച്ചത്. തൊട്ടുമുമ്പ് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ജപ്പാന്റെ ഫ്യൂജിറ്റ്സു K കമ്പ്യൂട്ടറിനെക്കാൾ 55 ശതമാനം വേഗത കൂടുതലും ഒപ്പം 150 ശതമാനം കൂടുതൽ ഊർജ്ജക്ഷമതയുള്ളതുമാണിത്. ഈരണ്ടുവർഷം കൂടുമ്പോഴാണ് ടോപ്പ് 500 സൂപ്പർകമ്പ്യൂട്ടറുകളെപ്പറ്റിയുള്ള വാർത്തകളും സ്ഥാനമഹിമയും റിപ്പോർട്ടുരൂപത്തിൽ പുറത്തുവിടുന്നത്. ആണവായുധ നിർമ്മാണജോലികൾക്കും ഹ്യൂമൻ ജീനോം പഠനങ്ങൾക്കും ജ്യോതിശാസ്ത്രസംബന്ധമായ ഗവേഷണങ്ങൾക്കും കാലാവസ്ഥാ പഠനങ്ങൾക്കും ഇത് ഉപയോഗിക്കുന്നു.