സൂര്യനമസ്കാരം
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സൂര്യൻറെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയിൽ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങൾക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വർദ്ധിച്ചുവരികയാണ്. വേദകാലം മുതൽ ഭാരതീയർ തുടർന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.[അവലംബം ആവശ്യമാണ്]
ഉള്ളടക്കം |
[തിരുത്തുക] ഐതിഹ്യം
ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യൻ എല്ലാ ജീവജാലങ്ങൾക്കും ഉണർവ്വും ഉന്മേഷവും നൽകുന്നു. പ്രപഞ്ചം ഉണ്ടായ നാൾ മുതൽ ദേവന്മാർ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാൺ ഹിന്ദുമതവിശ്വാസം[അവലംബം ആവശ്യമാണ്]. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ അതിനു തെളിവുകളുമുണ്ട്. ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങൾക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികൾ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും നിത്യാചാരങ്ങൾക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.
[തിരുത്തുക] ശാസ്ത്രീയം
സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികൾക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കിൽ വിറ്റാമിൻ-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികൾക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങൾക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങൾക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങൾക്ക് ദൃഢത ലഭിക്കുന്നതിനാൽ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.
തുടർച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാർദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികൾക്ക് അയവ് വരുത്തുവാനും കുടവയർ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിർത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.
ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവർ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോൾ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവർ യാഗം,ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു..
[തിരുത്തുക] രീതി
നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലിൽ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാർക്കാണ് ഈ വിധി. സ്ത്രീകൾ നിന്നുകൊണ്ട് സൂര്യനെ നോക്കി തല കുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. ആദിത്യസേവകൊണ്ട് ക്രമേണ ജ്ഞാനമുണ്ടാകുന്നു.
[തിരുത്തുക] സൂര്യനമസ്കാരം ഘട്ടം ഘട്ടമായുള്ള അവസ്ഥകൾ
| Asana | Breath | Images | |
|---|---|---|---|
| 1 | namskaaraasana (Prayer pose) |
exhale | |
| 2 | Hasta Uttanasana (Raised Arms pose) |
inhale | |
| 3 | hastapaadasana (Standing Forward Bend pose) |
exhale | |
| 4 | Aekpaadprasarnaasana (Equestrian pose) |
inhale | |
| 5 | dandasana (Four-Limbed Staff Pose) |
exhale | |
| 6 | Ashtanga Namaskara (Salute with the Eight Limbs pose) |
suspend | |
| 7 | Bhujangasana (Cobra pose) |
inhale | |
| 8 | parvataasana (like a mountain) |
exhale | |
| 9 | Ashwa Sanchalanasana (Equestrian pose) |
inhale | |
| 10 | Uttanasana (Standing Forward Bend pose) |
exhale | |
| 11 | Hasta Uttanasana (Raised Arms pose) |
inhale | |
| 12 | namaskaarasana (Prayer pose) |
exhale |
[തിരുത്തുക] മന്ത്രം & ചക്രങ്ങൾ
| മന്ത്രം | ചക്രങ്ങൾ | |
|---|---|---|
| Bīja | സമർപ്പണം | |
| om hrām (ॐ ह्रां) | om mitrāya namaḥ (ॐ मित्राय नमः) | Anahata |
| om hrīm (ॐ ह्रीं) | om ravaye namaḥ (ॐ रवये नमः) | Vishuddhi |
| om hrūm (ॐ ह्रूं) | om sūryāya namaḥ (ॐ सूर्याय नमः) | Swadhisthana |
| om hraim (ॐ ह्रैं) | om bhānave namaḥ (ॐ भानवे नमः) | Ajna |
| om hraum (ॐ ह्रौं) | om khagāya namaḥ (ॐ खगाय नमः) | Vishuddhi |
| om hraḥ (ॐ ह्रः) | om puṣṇe namaḥ (ॐ पूष्णे नमः) | Manipura |
| om hrām (ॐ ह्रां) | om hiraṇya garbhāya namaḥ (ॐ हिरण्यगर्भाय नमः) | Swadhisthana |
| om hrīm (ॐ ह्रीं) | om marīcaye namaḥ (ॐ मरीचये नमः) | Vishuddhi |
| om hrūm (ॐ ह्रूं) | om ādityāya namaḥ (ॐ आदित्याय नमः) | Ajna |
| om hraim (ॐ ह्रैं) | om savitre namaḥ (ॐ सवित्रे नमः) | Swadhisthana |
| om hraum (ॐ ह्रौं) | om arkāya namaḥ (ॐ अर्काय नमः) | Vishuddhi |
| om hraḥ (ॐ ह्रः) | om bhāskarāya namaḥ (ॐ भास्कराय नमः) | Anahata |
[തിരുത്തുക] ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൂര്യനമസ്ക്കാരം അനുഷ്ഠിക്കുന്നവർ തുടക്കത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. പരിശുദ്ധമായ ലഘുജീവിതം നയിക്കുകയും ആഹാരം മിതമാക്കുകയും വേണം. കുളിക്കുന്നത് പച്ചവെള്ളത്തിൽ ആയാൽ കൂടുതൽ നന്ന്. വിശാലമായതും വൃത്തിയുള്ളതും ധാരാളം കാറ്റുള്ളതുമായ സ്ഥലത്ത് വേണം നമസ്ക്കാരം നടത്താൻ. അത്യാവശ്യത്തിന് വേണ്ടിടത്തോളം മാത്രം നേരിയ വസ്ത്രം ധാരാളം അയവായി ധരിക്കണം. ചായ, കാപ്പി, പുകയില, മദ്യം തുടങ്ങിയവ ഉപയോഗിക്കരുത്. ആചാര്യവിധിയിൽ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ പറയുന്നുണ്ട്.
[തിരുത്തുക] കൂടുതൽ അറിവിന്
[തിരുത്തുക] അവലംബം
[തിരുത്തുക] കുറിപ്പുകൾ
- വെങ്ങാനൂർ ബാലകൃഷ്ണന്റെ “താളിയോല”
- അമ്പലപ്പുഴ ശാരദാമ്മയുടെ “ഗൃഹ ഐശ്വര്യം”