സൂയസ് കനാല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഭൂമിയ്ക്കുചുറ്റുമുള്ള ഭ്രമണപദത്തില്‍നിന്ന് സൂയസ് കനാല്‍ വീക്ഷിക്കുമ്പോഴുള്ള ദൃശ്യം

ഈജിപ്റ്റിലെ ഒരു വന്‍ മനുഷ്യ നിര്‍മിത കനാലാണ് സൂയസ് കനാല്‍. സീനായ് ഉപദ്വീപിന് പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് മെഡിറ്ററേനിയന്‍ കടലിലെ പോര്‍ട്ട് സൈദിനെയും ചെങ്കടലിലെ സൂയസിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഇതിന്റെ നീളം 163 കിലോമീറ്ററും (101 മൈല്‍) ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ് (197 അടി).

ആഫ്രിക്കയെ പ്രദക്ഷിണം ചെയ്യാതെതന്നെ യൂറോപ്പും ഏഷ്യയും തമ്മില്‍ ദ്വിദിശയിലുള്ള ജലഗതാഗതം സൂയസ് കനാല്‍ സാധ്യമാക്കുന്നു. 1869-ല്‍ കനാല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് മെഡിറ്ററേനിയന്‍ കടലിനും ചെങ്കടലിനും ഇടയില്‍ ചരക്കുകള്‍ കരമാര്‍ഗമാണ് കടത്തിയിരുന്നത്.

"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%82%E0%B4%AF%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം